ടീം തയ്യാറാക്കാന്‍ ഇതു മതിയാവില്ല; വീണ്ടും ടി20 പരമ്പര കളിക്കാന്‍ ഇന്ത്യ, പ്രധാന ടീമുകള്‍ പരിഗണനയില്‍

By Web TeamFirst Published Mar 18, 2021, 3:56 PM IST
Highlights

ഇനി  ലോകകപ്പാണ് കോലിക്ക് മുന്നിലുള്ളതാണ് പ്രധാന പരീഷ. ഇന്ത്യയിലാണ് ടൂര്‍ണമെന്റ് നടക്കുന്നതെന്നുളളതുകൊണ്ട് കോലിക്കും സംഘത്തിലും വലിയ സാധ്യതയുണ്ട്. 

ദില്ലി: കോലിക്ക് കീഴില്‍ ഐസിസി കിരീടങ്ങളൊന്നും നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലിലെത്തിയതാണ് വലിയ നേട്ടം. ഇനി  ലോകകപ്പാണ് കോലിക്ക് മുന്നിലുള്ളതാണ് പ്രധാന പരീഷ. ഇന്ത്യയിലാണ് ടൂര്‍ണമെന്റ് നടക്കുന്നതെന്നുളളതുകൊണ്ട് കോലിക്കും സംഘത്തിലും വലിയ സാധ്യതയുണ്ട്. 

ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ടീം തയ്യാറാക്കാനുള്ള പരമ്പരയായിരുന്നു ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടി20 മത്സരങ്ങള്‍. ഇതിന് ശേഷം അന്താരാഷ ടി20 പരമ്പരകളൊന്നും നിശ്ചയിച്ചിരുന്നില്ല. ഇതിന് ശേഷം ഐപിഎല്ലിലാണ് ഇന്ത്യന്‍ താരങ്ങള്‍ കളിക്കുക. എന്നാല്‍ ലോകകപ്പിന് മുമ്പ് രണ്ട് പരമ്പകള്‍ കൂടി കളിക്കാനുള്ള പദ്ധതിയിലാണ് ബിസിസിഐ. 

ഇതിനായി ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ക്രിക്കറ്റ് അധികൃതരെ സമീപിക്കുമെന്നാണ് അറിയുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് ലോകകപ്പ്. അതിന് മുമ്പ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ജൂണില്‍ ഇന്ത്യ ഇംഗ്ലണ്ടിലെത്തും. ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളും ഇന്ത്യ കളിക്കും. സെപ്റ്റംബര്‍ പകുതിയോടെ ഇംഗ്ലണ്ട് പര്യടനം അവസാനിച്ച് ഇന്ത്യയില്‍ തിരിച്ചെത്തും.

ഇതിനുശേഷമുള്ള ഇടുങ്ങിയ സമയത്താണ് ഇരു ടീമുകള്‍ക്കുമെതിരെ ടി20 കളിക്കേണ്ടത്. ലോകകപ്പിന് മുമ്പ് താരങ്ങള്‍ക്ക് ടീമുമായി ഇണങ്ങുന്ന സാഹചര്യമൊരുക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്.

click me!