രക്ഷകരായി ഹെന്‍ഡ്രിക്‌സ്- മാര്‍ക്രം സഖ്യം, സിറാജിന് മൂന്ന് വിക്കറ്റ്; ഇന്ത്യക്ക് 279 റണ്‍സ് വിജയലക്ഷ്യം

Published : Oct 09, 2022, 05:24 PM ISTUpdated : Oct 09, 2022, 05:30 PM IST
രക്ഷകരായി ഹെന്‍ഡ്രിക്‌സ്- മാര്‍ക്രം സഖ്യം, സിറാജിന് മൂന്ന് വിക്കറ്റ്; ഇന്ത്യക്ക് 279 റണ്‍സ് വിജയലക്ഷ്യം

Synopsis

മോശം തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. മൂന്നാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ (5) സിറാജ് ബൗള്‍ഡാക്കി. പത്താം ഓവരില്‍ ജന്നെമന്‍ മലാനും (25) മടങ്ങി.

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 279 റണ്‍സ് വിജയലക്ഷ്യം. റാഞ്ചിയില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ എയ്ഡന്‍ മാര്‍ക്രം (79), റീസ ഹെന്‍ഡ്രിക്‌സ് (74) എന്നിവരാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏഴ് വിക്കറ്റുകളാണ് ദക്ഷിണഫ്രിക്കയ്ക്ക് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലാണ്. 

മോശം തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. മൂന്നാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ (5) സിറാജ് ബൗള്‍ഡാക്കി. പത്താം ഓവരില്‍ ജന്നെമന്‍ മലാനും (25) മടങ്ങി. ഇതോടെ ദക്ഷിണാഫ്രിക്ക രണ്ടിന് 40  എന്ന നിലയിലായി. തുടര്‍ന്ന് നാലാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഹെന്‍ഡ്രിക്‌സ്- മാര്‍ക്രം സഖ്യമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 

ഇരുവരും 129 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹെന്‍ഡ്രിക്‌സിനെ മടക്കിയയച്ച് സിറാജ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 76 പന്തില്‍ ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹെന്‍ഡ്രിക്‌സിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്ന് ക്രീസിലെത്തിയത് മികച്ച ഫോമിലുള്ള ഹെന്റിച്ച് ക്ലാസന്‍. മധ്യ ഓവറുകള്‍ക്ക്  ശേഷം മാര്‍ക്രത്തിനൊപ്പംനിര്‍ണായക കൂട്ടുകെട്ടുണ്ടാക്കാന്‍ ക്ലാസനായി. 45 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. 

ടി20 ലോകകപ്പ്: ബുമ്രയുടെ പകരക്കാരന്‍റെ പേരായി, ഇന്ന് പ്രഖ്യാപനം?

സ്‌കോര്‍ 215ല്‍ നില്‍ക്കെ രണ്ട് പേരേയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. തുടര്‍ന്ന് ക്രീസിലെത്തിയ വെയ്ന്‍ പാര്‍നെല്ലിന് (16) കാര്യമായ സംഭാവന ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ ഡേവിഡ് മില്ലര്‍ (35), കേശവ് മഹാരാജ് (5) എന്നിവര്‍ ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറില്‍ മഹാരാജ് പുറത്തായി. ബോണ്‍ ഫോര്‍ട്വിന്‍ (0) പുറത്താവാതെ നിന്നു. 

രണ്ട് മാറ്റങ്ങളുമായാണ് ശിഖര്‍ ധവാന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇറങ്ങുന്നത്. വാഷിംഗ്ടണ്‍ സുന്ദര്‍ ഇലവനിലെത്തിയപ്പോള്‍ ഷഹ്ബാസ് അഹമ്മദ് അരങ്ങേറ്റം കുറിക്കുന്നു. റുതുരാജ് ഗെയ്ക്വാദും രവി ബിഷ്ണോയിയുമാണ് പുറത്തായത്. ദക്ഷിണാഫ്രിക്കയും രണ്ട് മാറ്റങ്ങള്‍ വരുത്തി. തെംബ ബവുമ, തബ്രൈസ് ഷംസി എന്നിവര്‍ ഇന്ന് കളിക്കുന്നില്ല. റീസ ഹെന്‍ഡ്രിക്‌സ്, ബോണ്‍ ഫോര്‍ട്വിന്‍ എന്നിവരാണ് പകരക്കാര്‍.

PREV
Read more Articles on
click me!

Recommended Stories

ആഷസ്: കണ്ണിനു താഴെ കറുത്ത ടേപ്പ് ഒട്ടിച്ച് ക്രീസിലിറങ്ങി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്, കാരണമിതാണ്
ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍