ഏഷ്യന്‍ ഗെയിംസ്: ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി ഇന്ത്യന്‍ സ്പിന്നര്‍മാര്‍; കുഞ്ഞന്‍ വിജയലക്ഷ്യം

Published : Oct 06, 2023, 08:26 AM ISTUpdated : Oct 06, 2023, 08:27 AM IST
ഏഷ്യന്‍ ഗെയിംസ്: ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി ഇന്ത്യന്‍ സ്പിന്നര്‍മാര്‍; കുഞ്ഞന്‍ വിജയലക്ഷ്യം

Synopsis

മോശം തുടക്കമാണ് ബംഗ്ലാദേശിന് ലഭിച്ചത്. ആദ്യ ആറ് താരങ്ങളില്‍ ഒരാള്‍ മാത്രമാണ് രണ്ടക്കം കണ്ടത്. എടുത്തുപറയാന്‍ മുന്‍നിരയില്‍ പര്‍വേസ് ഹുസൈന്‍ ഇമോന്‍ (23) ഇന്നിംഗ്‌സ് മാത്രമാണുള്ളത്.

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് സെമി ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 97 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിന് എട്ട് വിക്കറ്റുകള്‍ നഷ്ടമായി. മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റെടുത്തു. 24 റണ്‍സ് നേടിയ ജേകര്‍ അലിയാണ് ബംഗ്ലാദേശിന്റെ ടോപ് സകോറര്‍. 

മോശം തുടക്കമാണ് ബംഗ്ലാദേശിന് ലഭിച്ചത്. ആദ്യ ആറ് താരങ്ങളില്‍ ഒരാള്‍ മാത്രമാണ് രണ്ടക്കം കണ്ടത്. എടുത്തുപറയാന്‍ മുന്‍നിരയില്‍ പര്‍വേസ് ഹുസൈന്‍ ഇമോന്‍ (23) ഇന്നിംഗ്‌സ് മാത്രമാണുള്ളത്. മഹ്മുദുല്‍ ഹസന്‍  ജോയ് (5), സെയ്ഫ് ഹസന്‍ (1), സാക്കിര്‍ ഹുസൈന്‍ (0), അഫീഫ് ഹുസൈന്‍ (7), ഷഹദാത്ത് ഹുസൈന്‍ (5) എന്നിവര്‍ക്ക് തിളങ്ങാനായില്ല. മൃതുന്‍ജോയ് ചൗധരി (4), റാക്കിബുല്‍ ഹസന്‍ (14), റിപോണ്‍ മണ്ഡല്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
 

PREV
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍