ബൈജൂസ് ആപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഇന്ത്യയുടെ പുതിയ ജേഴ്‌സി ഇതാണോ..? പുറത്തുവിട്ട് ഇന്‍സ്റ്റഗ്രാം പേജ്

By Web TeamFirst Published Jul 28, 2019, 4:38 PM IST
Highlights

കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍മാര്‍ മാറിയത്. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയ്ക്ക് പകരം എഡ്യൂടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ലേണിങ് ആപ്പാണ് ഇനി ഇന്ത്യയുടെ ജേഴ്‌സി സ്‌പോണ്‍സര്‍ ചെയ്യുക.

മുംബൈ: കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍മാര്‍ മാറിയത്. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയ്ക്ക് പകരം എഡ്യൂടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ലേണിങ് ആപ്പാണ് ഇനി ഇന്ത്യയുടെ ജേഴ്‌സി സ്‌പോണ്‍സര്‍ ചെയ്യുക. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ജേഴ്‌സിക്ക് മുന്നില്‍ തെളിയുക ബൈജൂസ് ഇന്ത്യയെന്നാകും. മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുളള കമ്പനിയാണ് ബൈജൂസ് ലേണിങ് ആപ്പ്. 

ടീം ഇന്ത്യയുടെ പുതിയ ജേഴ്‌സി ഔദ്യോഗികമായി ബിസിസിഐ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ ജേഴ്‌സി പ്രചരിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാം പേജായ ടീ ഇന്ത്യ സ്‌പോര്‍ട്‌സാണ് പുതിയ ജേഴ്‌സി പുറത്തുവിട്ടത്. സെപ്റ്റംബറില്‍ പുതിയ ജേഴ്‌സി അണിയുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. 

വരാന്‍ പോകുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കൂടി ഓപ്പോ തന്നെയാകും സ്‌പോണ്‍സര്‍മാര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്നത് നൈക്കിയാണ്. 2005 ലാണ് നൈക്കിയും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും തമ്മില്‍ കരാര്‍ ഒപ്പിട്ടത്.

click me!