പൃഥ്വി ഷാ ഇനിയും കാത്തിരിക്കേണ്ടി വരും! കിവീസിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

By Web TeamFirst Published Jan 26, 2023, 4:05 PM IST
Highlights

സീനിയേഴ്‌സിന്റെ അഭാവത്തില്‍ യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണിത്. ശ്രീലങ്കയ്‌ക്കെതിരെ കളിച്ച പരമ്പരയില്‍ നിന്ന് ഒരുപാട് മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

റാഞ്ചി: ഏകദിന പരമ്പരയ്ക്ക് പിന്നാലെ ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയ്ക്കിറങ്ങുകയാണ് ഇന്ത്യ. നാളെ റാഞ്ചയിലാണ് ആദ്യ ടി20. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ടാം ടി20 ഞായറാഴ്ച്ച ലഖ്‌നൗ, ഏകനാ സ്റ്റേഡിയത്തില്‍ നടക്കും. മൂന്നാം ഏകദിനത്തിന് ഫെബ്രുവരി ഒന്നിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയം വേദിയാകും. സീനിയല്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി എന്നിവരൊന്നും ഇല്ലാതെയാണ് ഇറങ്ങുന്നത്. ഏകദിന പരമ്പരില്‍ കളിച്ച മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചു. ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. സൂര്യകുമാര്‍ യാദവാണ് വൈസ് ക്യാപ്റ്റന്‍. 

സീനിയേഴ്‌സിന്റെ അഭാവത്തില്‍ യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണിത്. ശ്രീലങ്കയ്‌ക്കെതിരെ കളിച്ച പരമ്പരയില്‍ നിന്ന് ഒരുപാട് മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇഷാന്‍ കിഷന്‍ ഓപ്പണറായെത്തും. ഏകദിന പരമ്പരയില്‍ മികച്ച ഫോമില്‍ കളിച്ച ശുഭ്മാന്‍ ഗില്‍, കിഷന് കൂട്ടുണ്ടാവും. അങ്ങനെയെങ്കില്‍ പൃഥ്വി ഷാ അവസരത്തിനായി കാത്തിരിക്കേണ്ടിവരും. മറ്റൊരു ഓപ്പണറായ റിതുരാജ് ഗെയ്കവാദിനെ പരിക്കിനെ തുടര്‍ന്ന് പരമ്പരയില്‍ നിന്നൊഴിവാക്കിയിരുന്നു.

മൂന്നാം സ്ഥാനത്ത് രാഹുല്‍ ത്രിപാഠി സ്ഥാനം നിലനിര്‍ത്തും. ശ്രീലങ്കയ്‌ക്കെതിരായ അവസാന ടി20യില്‍ താരം 16 പന്തില്‍ 35 റണ്‍സ് നേടിയിരുന്നു. നാലാംസ്ഥാനത്ത് വിശ്വസ്ഥനായ സൂര്യകുമാര്‍ യാദവ്. പിന്നാലെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. അതിന് ശേഷണ് ദീപക് ഹൂഡയ്ക്ക് സ്ഥാനം ലഭിക്കൂ. അക്‌സര്‍ പട്ടേലിന്റെ അഭാവത്തില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തും. ശ്രീലങ്കയ്‌ക്കെതിരെ ബൗളിംഗിലും ബാറ്റിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത ശിവം മാവിയേയും തഴയാനാവില്ല. ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ പേസര്‍മാരായുണ്ടാവും. യൂസ്‌വേന്ദ്ര സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിനൊപ്പമുണ്ടാവും. 

ഇന്ത്യ സാധ്യതാ ഇലവന്‍: ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം മാവി, ഉമ്രാന്‍ മാലിക്ക്, ഹര്‍ഷ്ദീപ് സിംഗ്, യൂസ്‌വേന്ദ്ര ചാഹല്‍.

റാഞ്ചിയില്‍ മഞ്ഞ് കളിക്കുമോ, എന്താകും പിച്ചിന്‍റെ സ്വഭാവം; ഇന്ത്യ-കിവീസ് ആദ്യ ടി20യില്‍ അറിയേണ്ടത്

click me!