ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ഉടന്‍, ചേതന്‍ ശര്‍മ പുറത്തേക്ക്

Published : Feb 17, 2023, 10:22 AM IST
 ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ഉടന്‍, ചേതന്‍ ശര്‍മ പുറത്തേക്ക്

Synopsis

ചേതന്‍ ശര്‍മയുടെ അഭാവത്തില്‍ ആരാകും സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുക എന്നത് ബിസിസിഐ സെക്രട്ടറി ജയ് ഷാ ആകും തീരുമാനിക്കുക.

മുംബൈ: ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ രഞ്ജി ട്രോഫി ഫൈനലിന് ശേഷം പ്രഖ്യാപിക്കും. സൗരാഷ്ട്രയും ബംഗാളും തമ്മിലുള്ള രഞ്ജി ഫൈനലിലെ പ്രകടനങ്ങള്‍ കൂടി നോക്കിയാകും അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിനെ സെലക്ടര്‍മാര്‍ തെരഞ്ഞെടുക്കുക.

അതേസമയം, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ സീനിയര്‍ താരങ്ങള്‍ അടക്കം അമര്‍ഷത്തിലാണ്. ഈ സാഹചര്യത്തില്‍ ചേതന്‍ ശര്‍മയെ ഒഴിവാക്കിയാകും സെലക്ടര്‍മാര്‍ ടീമിനെ തെരഞ്ഞെടുക്കുക എന്നാണ് റിപ്പോര്‍ട്ട്.

ചേതന്‍ ശര്‍മയുടെ അഭാവത്തില്‍ ആരാകും സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുക എന്നത് ബിസിസിഐ സെക്രട്ടറി ജയ് ഷാ ആകും തീരുമാനിക്കുക. കഴിഞ്ഞ ദിവസം ഒരു ദേശീയ ചാനലിന്‍റെ ഒളി ക്യാമറ ഓപ്പറേഷനില്‍ സീനിയര്‍ താരങ്ങള്‍ക്കെതിരെ ചേതന്‍ ശര്‍മ നടത്തിയ പരാമര്‍ശങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടി20 നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും കടുത്ത അമര്‍ഷത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

പൃഥ്വി ഷായെയും സുഹൃത്തിനെയും ആക്രമിച്ചെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍

ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരും സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട്. ഇന്ന് തുടങ്ങിയ ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിലെ പ്രകടനവും സെലക്ഷനെ സ്വാധീനിക്കും. കെ എല്‍ രാഹുല്‍ ഡല്‍ഹി ടെസ്റ്റിലും പരാജയപ്പെട്ടാല്‍ ടീമില്‍ നിന്ന് പുറത്താകുമെന്നാണ് കരുതുന്നത്. അവസാന അവസരമെന്ന നിലയിലാണ് രാഹുലിന് ഡല്‍ഹി ടെസ്റ്റിലും പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയത് എന്നാണ് സൂചന.

പേസര്‍ ജസ്പ്രീത് ബുമ്രയെ ടെസ്റ്റ് പരമ്പരയിലേക്കും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലേക്കും പരിഗണിക്കില്ലെന്ന് സെലക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രഞ്ജി ഫൈനലില്‍ മികവ് കാട്ടിയ ജയദേവ് ഉനദ്ഘട് വീണ്ടും ടീമില്‍ തിരിച്ചെത്തിയേക്കുമെന്നാണ് സൂചന.

 

PREV
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി