പൃഥ്വി ഷായെയും സുഹൃത്തിനെയും ആക്രമിച്ചെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍

Published : Feb 17, 2023, 09:56 AM ISTUpdated : Feb 17, 2023, 09:59 AM IST
പൃഥ്വി ഷായെയും സുഹൃത്തിനെയും ആക്രമിച്ചെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍

Synopsis

അതേസമയം, പൃഥ്വിയും സുഹൃത്തും ചേര്‍ന്ന് യുവതിയെ ആണ് ആക്രമിച്ചതെന്നും സംഭവ സമയത്ത് പൃഥ്വിയുടെ കൈയില്‍ ഒരു വടിയുണ്ടായിരുന്നുവെന്നും സപ്ന ഗില്ലിന്‍റെ അഭിഭാഷകന്‍ അലി കാഷിഫ് ഖാന്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത സപ്നയെ വൈദ്യപരിശോധനക്കുപോലും പൊലീസ് കൊണ്ടുപോയിട്ടില്ലെന്നും അഭിഭാഷകന്‍ ആരോപിച്ചു.  

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായെയും സുഹൃത്തിനെയും ആക്രമിക്കുകയും കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍  യുവതി അറസ്റ്റില്‍. സപ്ന ഗില്‍ എന്ന യുവതിയെ ആണ് ഒഡിശ്വര പോലീസ് അറസ്റ്റ് ചെയ്തത്. സപ്നയും സുഹൃത്തുക്കളും ചേര്‍ന്നാണ് സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിന് പൃഥ്വി ഷായെയും സുഹൃത്തിനെയും തടയുകയും കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പൃഥ്വിയുടെ സുഹൃത്ത് സുരേന്ദ്ര യാദവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എട്ട് പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പൃഥ്വിയും സുഹൃത്തും ചേര്‍ന്ന് യുവതിയെ ആണ് ആക്രമിച്ചതെന്നും സംഭവ സമയത്ത് പൃഥ്വിയുടെ കൈയില്‍ ഒരു വടിയുണ്ടായിരുന്നുവെന്നും സപ്ന ഗില്ലിന്‍റെ അഭിഭാഷകന്‍ അലി കാഷിഫ് ഖാന്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത സപ്നയെ വൈദ്യപരിശോധനക്കുപോലും പൊലീസ് കൊണ്ടുപോയിട്ടില്ലെന്നും അഭിഭാഷകന്‍ ആരോപിച്ചു.

പൃഥ്വിയുടെ സുഹൃത്താണ് സപ്നയെയും സുഹൃത്തുക്കളെയും ആദ്യം ആക്രമിച്ചതെന്നും ഈ സമയം വടി ഉപയോഗിച്ച് പൃഥ്വിയും ആക്രമിക്കുകയായിരുന്നുവെന്നുമാണ് അഭിഭാഷകന്‍ പറയുന്നത്. സപ്നയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം മുംബൈയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിന് പുറത്താണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സാന്ദാക്രൂസിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ രണ്ട് പേര്‍ വന്ന് സെല്‍ഫി എടുത്തോട്ടെ എന്ന് പൃഥ്വി ഷായോട് ചോദിച്ചിരുന്നു. ആദ്യം വന്ന രണ്ടുപേര്‍ക്കൊപ്പം സെല്‍ഫി എടുത്തെങ്കിലും പിന്നീട് ഇതേ ആളുകള്‍ വേറെ ചിലരെ കൂട്ടി എത്തി സെല്‍ഫി എടുക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.

ഐതിഹാസികമെന്ന് രോഹിത്! പൂജാരയുടെ 100-ാം ടെസ്റ്റ് ആഘോഷമാക്കി ബിസിസിഐ, കുടുംബം സാക്ഷി- വീഡിയോ കാണാം

എന്നാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ വന്നതാണെന്നും ശല്യപ്പെടുത്തരുതെന്നും പറഞ്ഞിട്ടും സെല്‍ഫി എടുക്കാന്‍ വന്നവര്‍ മടങ്ങിപ്പോയില്ല. ഒടുവില്‍ ഹോട്ടല്‍ മാനേജരെ വിളിച്ച് പരാതി പറഞ്ഞപ്പോള്‍ മാനേജര്‍ ഇവരോട് ഹോട്ടല്‍ വിട്ടുപോകാന്‍ നിര്‍ദേശിച്ചു. പുറത്തുപോയ ഇവര്‍ ഷായും സുഹൃത്തും ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നവതുവരെ ഹോട്ടലിന് പുറത്ത് കാത്തു നിന്നു. ഇരുവരും കാറില്‍ ഹോട്ടലിന് പുറത്തെത്തിയപ്പോള്‍ ബേസ്ബോള്‍ ബാറ്റുകൊണ്ട് കാറിന് നേരെ ആക്രമണം നടത്തുകയായിരുന്നു.

സുഹൃത്തിന്‍റെ ബിഎംഡബ്ല്യു കാറിന്‍റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. പൃഥ്വി ഷാ കാറിലുണ്ടായിരുന്നതിനാല്‍ കൂടുതല്‍ തര്‍ക്കത്തിന് നില്‍ക്കാതെ മറ്റൊരു കാറില്‍ അവിടെ നിന്ന് രക്ഷപ്പെട്ട തങ്ങളെ അക്രമികള്‍ പിന്തുടരുകയും ജോഗേശ്വരി ലോട്ടസ് പെട്രോള്‍ പമ്പിന് സമീപത്ത് എത്തിയപ്പോള്‍ കാര്‍ ‍ തടഞ്ഞു നിര്‍ത്തുകയും ചെയ്തു. ഒരു സ്ത്രീ വന്ന് പൊലിസില്‍ പരാതി നല്‍കാതിരിക്കണമെങ്കില്‍ 50000 രൂപ നല്‍കണമെന്ന്  ആവശ്യപ്പെട്ടുവെന്നും പൃഥ്വിയുടെ സുഹൃത്ത് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഐസിസിക്ക് ഇരട്ടത്താപ്പ്, ഒരുരാജ്യത്തിന് മാത്രമെന്താണിത്ര പ്രിവിലേജ്'; ടൂര്‍ണമെന്‍റ് ബഹിഷ്കരിച്ചതിന് പിന്നാലെ ബംഗ്ലാദേശ്
കന്നി കിരീടത്തിന് പിന്നാലെ വമ്പൻ നീക്കം; ആർസിബിയെ റാഞ്ചാൻ അദാർ പൂനാവാല, മത്സരത്തിന് ഹോംബാലെ ഫിലിംസും