ടി20 ലോകകപ്പ്: ഇന്ത്യ ഇന്ന് അവസാന സന്നാഹത്തില്‍ ഓസീസിനെതിരെ; പാകിസ്ഥാനും മത്സരം

By Web TeamFirst Published Oct 20, 2021, 10:53 AM IST
Highlights

ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശര്‍മ, ഷാര്‍ദുല്‍ ഠാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് അവസരം നല്‍കിയേക്കും.
 

ദുബായ്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്ക് ഇന്ന് അവസാന സന്നാഹ മത്സരം. കരുത്തരായ ഓസ്‌ട്രേലിയ ആണ് എതിരാളികള്‍. വൈകീട്ട് 3.30ന് ദുബായ് ഐസിസി അക്കാദമി ഗ്രൗണ്ടിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശര്‍മ, ഷാര്‍ദുല്‍ ഠാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് അവസരം നല്‍കിയേക്കും.

ചാംപ്യന്‍സ് ലീഗ്: ആദ്യജയം തേടി ബാഴ്‌സലോണ ഇന്നിറങ്ങും; മാഞ്ചസ്റ്ററിനും ചെല്‍സിക്കും മത്സരം
 
ഓസ്‌ട്രേലിയ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ചിരുന്നു. ഞായറാഴ്ച പാകിസ്ഥാനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഇന്നത്തെ മറ്റ് സന്നാഹ മത്സരങ്ങളില്‍ ഇംഗ്ലണ്ട്, ന്യുസീലന്‍ഡിനെ നേരിടും. വൈകിട്ട് 3.30ന് അബുദാബിയിലാണ് മത്സരം. അഫ്ഗാനിസ്ഥാന്‍- വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍- ദക്ഷിണാഫ്രിക്ക മത്സരവും ഇന്ന് നടക്കും.

ചാംപ്യന്‍സ് ലീഗ്: ലിയോണല്‍ മെസിയുടെ ഇരട്ട ഗോളില്‍ പിഎസ്ജിക്ക് ജയം; അത്‌ലറ്റികോയെ ലിവര്‍പൂള്‍ തകര്‍ത്തു

അതേസമയം, ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നമീബിയ ഇന്ന് വൈകീട്ട് 3.30ന് ഹോളണ്ടിനെ നേരിടും. 7.30ന് നടക്കുന്ന ശ്രീലങ്ക, അയര്‍ലന്‍ഡുമായി മത്സരിക്കും. ഇന്നലെ സ്‌കോട്‌ലന്‍ഡ് ലോകകപ്പ് യോഗ്യതയ്ക്ക് അരികിലെത്തി. പാപുവ ന്യൂ ഗിനിയയെ 17 റണ്‍സിന് തോല്‍പ്പിച്ചതോടെയാണിത്. അവരുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

ടി20 ലോകകപ്പ് ടീമില്‍ നിന്ന് മാറി നില്‍ക്കാന്‍ തയാറാണെന്ന് ഓയിന്‍ മോര്‍ഗന്‍

ഗ്രൂപ്പിലെ മറ്റൊരു ടീമായ ബംഗ്ലാദേശ് ഇന്നലെ ആദ്യജയം നേടി. ഒമാനെയാണ് ബംഗ്ലാദേശ് തോല്‍പ്പിച്ചത്. ഈ രണ്ട് ടീമുകള്‍ക്കും ഓരോ ജയം മാത്രമാണുള്ളത്. എന്നാല്‍ റണ്‍റേറ്റില്‍ ബംഗ്ലാദേസ് പിന്നിലാണ്. അടുത്ത മത്സരത്തില്‍ ഒമാന്‍, സ്‌കോട്‌ലന്‍ഡിനെ തോല്‍പ്പിച്ചാല്‍ യോഗ്യത നേടാം. ബംഗ്ലാദേശ്, പാപുവ ന്യൂ ഗിനിയയെ മറികടക്കണം.

click me!