
കൊല്‍ക്കത്ത: ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാവും. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പകല്‍-രാത്രി ടെസ്റ്റ് മത്സരമാണിത്. പിങ്ക് പന്തുപയോഗിച്ച് കളിക്കുന്ന ടെസ്റ്റിനായി ഇന്ത്യ, ബംഗ്ലാദേശ് ടീമുകള്‍ പ്രത്യേക പരിശീലനം നടത്തി.
ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സ് ജയം നേടിയിരുന്നു. സ്വന്തം നാട്ടില്‍ തുടര്‍ച്ചയായ പന്ത്രണ്ടാം ടെസ്റ്റ് പരമ്പര വിജയം ലക്ഷ്യമിട്ടാണ് കോലിയും സംഘവും ഇറങ്ങുന്നത്. ഒന്നാം ടെസ്റ്റിനിടെ പരുക്കേറ്റ സെയ്ഫ് ഹസന്‍ കൊല്‍ക്കത്തയില്‍ കളിക്കില്ല.
മത്സരത്തിനായി സ്റ്റേഡിയത്തില്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ഉള്‍പ്പെടെയുള്ളവര്‍ ടെസ്റ്റ് മാച്ചിന്റെ ഉദ്ഘാടനത്തിനെത്തും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അഭിഷേക്ക് ഡാല്‍മിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!