ഇംഗ്ലണ്ട് പര്യടനത്തിനള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റൻ; റിഷഭ് പന്ത് വൈസ് ക്യാപ്റ്റൻ

Published : May 24, 2025, 01:45 PM ISTUpdated : May 24, 2025, 01:48 PM IST
ഇംഗ്ലണ്ട് പര്യടനത്തിനള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റൻ; റിഷഭ് പന്ത് വൈസ് ക്യാപ്റ്റൻ

Synopsis

രോഹിത്തിന്‍റെ അഭാവത്തിൽ ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എൽ രാഹുലും ടീമിൽ ഉണ്ടെങ്കിലും ഭാവി ലക്ഷ്യമിട്ടാണ് യുവതാരമായ ഗില്ലിന് ചുമതല നൽകുന്നതെന്ന് അജിത് അഗാർക്കർ പറഞ്ഞു.

മുംബൈ: അടുത്ത മാസം തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തപ്പോള്‍ റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേര്‍ന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീം പ്രഖ്യാപിച്ചത്.

ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. രോഹിത്തിന്‍റെ അഭാവത്തിൽ ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എൽ രാഹുലും ടീമിൽ ഉണ്ടെങ്കിലും ഭാവി ലക്ഷ്യമിട്ടാണ് യുവതാരമായ ഗില്ലിന് ചുമതല നൽകുന്നതെന്ന് അജിത് അഗാർക്കർ പറഞ്ഞു.

ആരോഗ്യ കാരണങ്ങളാൽ എല്ലാ മത്സരങ്ങളിലും കളിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് ബുമ്ര സെലക്ടർമാരെ അറിയിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രീ ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്.

ഇന്ത്യ vs ഇംഗ്ലണ്ട് ടെസ്റ്റ് മത്സരക്രമം

ഒന്നാം ടെസ്റ്റ്, 20–24 ജൂൺ 2025 - ഹെഡിംഗ്ലി, ലീഡ്സ്
രണ്ടാം ടെസ്റ്റ്, 2–6 ജൂലൈ 2025 - എഡ്ജ്ബാസ്റ്റൺ, ബർമിംഗ്ഹാം
മൂന്നാം ടെസ്റ്റ്, 10–14 ജൂലൈ 2025 - ലോർഡ്സ്, ലണ്ടൻ
നാലാം ടെസ്റ്റ്, 23–27 ജൂലൈ 2025 - ഓൾഡ് ട്രാഫോർഡ്, മാഞ്ചസ്റ്റർ
അഞ്ചാം ടെസ്റ്റ്, 31 ജൂലൈ 2025 - ഓവൽ, ലണ്ടൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യകുമാർ മുമ്പ് നിരന്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു, ഇപ്പോൾ....; ആരോപണവുമായി ബോളിവുഡ് നടി
ടി20 ലോകകപ്പിന് ശക്തമായ ടീമൊരുക്കി ഇംഗ്ലണ്ട്, ബ്രൂക്ക് നയിക്കും; ജോഫ്ര ആര്‍ച്ചറും ടീമില്‍