വാര്‍ണര്‍ക്ക് പിന്നാലെ പുകോവ്‌സ്‌കിയും ആദ്യ ടെസ്റ്റിനില്ല; ഓസീസിന് വീണ്ടും തിരിച്ചടി

By Web TeamFirst Published Dec 12, 2020, 2:43 PM IST
Highlights

ഈ മാസം 17ന് ആരംഭിക്കുന്ന അഡ്‌ലെയ്‌ഡ് ടെസ്റ്റില്‍ ബേണ്‍സ്-ഹാരിസ് സഖ്യം ഓപ്പണര്‍ ചെയ്യാനുള്ള സാധ്യതയാണ് തെളിയുന്നത്. 

സിഡ്‌നി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് മുമ്പ് ഓസ്‌ട്രേലിയക്ക് അടുത്ത തിരിച്ചടി. അഡ്‌ലെയ്‌ഡില്‍ നടക്കേണ്ട പിങ്ക് ബോള്‍ ടെസ്റ്റില്‍ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് പകരക്കാരനാകും എന്ന് പ്രതീക്ഷിച്ച 22കാരന്‍ വില്‍ പുകോവ്‌സ്‌കിക്ക് കളിക്കാനാവില്ല. പുകോവ്‌സ്‌കിക്ക് പകരക്കാരനായി മാര്‍ക്കസ് ഹാരിസിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്ഥിരീകരിച്ചു. 

ഷെഫീല്‍ഡ് ഷീല്‍ഡില്‍ തുടര്‍ച്ചയായ രണ്ട് ഇരട്ട സെഞ്ചുറികള്‍ നേടിയാണ് വില്‍ പുകോവ്‌സ്‌കി ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഓസീസ് സ്‌ക്വാഡില്‍ ഇടംപിടിച്ചത്. എന്നാല്‍ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ യുവപേസര്‍ കാര്‍ത്തിക് ത്യാഗിയുടെ ബൗണ്‍സര്‍ ഏറ്റ് പുകോവ്‌സിക്ക് പരിക്കേല്‍ക്കുകയായിരുന്നു. മത്സരത്തില്‍ ഓസ്‌ട്രേലിയ എയുടെ ഓപ്പണറായിരുന്നു താരം.  

ഈ മാസം 17ന് ആരംഭിക്കുന്ന അഡ്‌ലെയ്‌ഡ് ടെസ്റ്റില്‍ ബേണ്‍സ്-ഹാരിസ് സഖ്യം ഓപ്പണര്‍ ചെയ്യാനുള്ള സാധ്യതയാണ് തെളിയുന്നത്. ഇന്ത്യക്കെതിരെ 2018-19 പരമ്പരയില്‍ ഇരുവരും കളിച്ചിരുന്നു. ഓസ്‌ട്രേലിയക്കായി ഒന്‍പത് ടെസ്റ്റുകള്‍ കളിച്ച ഹാരിസ് 385 റണ്‍സാണ് നേടിയിട്ടുള്ളത്. ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ വാര്‍ണറും പുകോവ്‌‌സ്‌കിയും തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. നാല് ടെസ്റ്റുകളാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കുക.   

ഓസീസിനെ വെള്ളംകുടിപ്പിച്ച് ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍മാര്‍; മൂന്ന് ഫിഫ്റ്റി, ലീഡ് 300 കടന്നു

click me!