ആവേശമാകാന്‍ 'പിങ്ക് ബോള്‍' ടെസ്റ്റും; ഇന്ത്യയുടെ ഓസീസ് പര്യടനത്തിന്‍റെ മത്സരക്രമം പ്രഖ്യാപിച്ചു

By Web TeamFirst Published Oct 28, 2020, 2:53 PM IST
Highlights

ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഡിസംബര്‍ 17നും തുടക്കമാകും. മൂന്ന് വീതം ഏകദിനങ്ങളും ടി20യും നാല് ടെസ്റ്റുമാണ് ഇന്ത്യ ഓസ‌ട്രേലിയയില്‍ കളിക്കും. 

സിഡ്‌നി: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായ ഓസ്‌ട്രേലിയ-ഇന്ത്യ പരമ്പരയുടെ സമയക്രമം പുറത്തുവിട്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയ. രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം നവംബര്‍ 27ന് ഏകദിന പരമ്പരയോടെ ആരംഭിക്കും. ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഡിസംബര്‍ 17നും തുടക്കമാകും. മൂന്ന് വീതം ഏകദിനങ്ങളും ടി20യും നാല് ടെസ്റ്റുമാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കും. 

നവംബര്‍ 27ന് സിഡ്‌നിയിലാണ് ആദ്യ ഏകദിനം. രണ്ടാം മത്സരം 29ന് സിഡ്‌നിയിലും മൂന്നാം ഏകദിനം ഡിസംബര്‍ 2ന് കാന്‍ബറയിലും നടക്കും. കാന്‍ബറയില്‍ ഡിസംബര്‍ ആറിനാണ് ആദ്യ ടി20. രണ്ടും മൂന്നും ടി20ക്ക് യഥാക്രമം നാല്, എട്ട് തീയതികളില്‍ സിഡ്‌നി വേദിയാവും. അഡ്‌ലെയ്‌ഡില്‍ 17-ാം തീയതി പകല്‍-രാത്രി മത്സരത്തോടെയാണ് ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുക. ഡിസംബര്‍ 26 മുതല്‍ 30 വരെ മെല്‍ബണിലാണ് ബോക്‌സിംഗ് ഡേ ടെസ്റ്റ്. മൂന്നാം ടെസ്റ്റ് ജനുവരി ഏഴ് മുതല്‍ സിഡ്‌നിയിലും അവസാന ടെസ്റ്റ് 15 മുതല്‍ ബ്രിസ്‌ബേനിലും നടക്കും. 

പര്യടനത്തിനായി ഇന്ത്യന്‍ ടീം നവംബര്‍ 12ന് സിഡ്‌നിയിലെത്തും. ആദ്യ മത്സരത്തിന് മുമ്പ് നിര്‍ബന്ധിത ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട് ടീമിന്. 

ഇന്ത്യ-ഓസീസ് പരമ്പരയുടെ മത്സരക്രമം

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടി20 ടീമില്‍; ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു

click me!