ഓക്‌ലന്‍ഡില്‍ ടോസ് നേടി കോലി; സഞ്ജു ടീമിലില്ല

Published : Jan 24, 2020, 12:01 PM ISTUpdated : Jan 24, 2020, 12:18 PM IST
ഓക്‌ലന്‍ഡില്‍ ടോസ് നേടി കോലി; സഞ്ജു ടീമിലില്ല

Synopsis

മലയാളി താരം സ‍ഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യയിറങ്ങുന്നത്. ഋഷഭ് പന്തിനെ പുറത്തിരുത്തിയപ്പോള്‍ കെ എല്‍ രാഹുല്‍ വിക്കറ്റ് കാക്കും. 

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിംഗിന് അയച്ചു. മലയാളി താരം സ‍ഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യയിറങ്ങുന്നത്. ഋഷഭ് പന്തിനെ പുറത്തിരുത്തിയപ്പോള്‍ കെ എല്‍ രാഹുല്‍ വിക്കറ്റ് കാക്കും. വാഷിംഗ്‌ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, നവ്‌ദീപ് സെയ്‌നി എന്നിവരും ഇലവനിലില്ല. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി(നായകന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്‌പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി.

ന്യൂസിലന്‍ഡ് ടീം: മാര്‍ട്ടിന്‍ ഗപ്ടില്‍, കോളിന്‍ മണ്‍റോ, കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ടിം സീഫര്‍ട്ട്, റോസ് ടെയ്‌ലര്‍, കോളിന്‍ ഡി ഗ്രാന്‍ഹോം, മിച്ചല്‍ സാന്റ്നര്‍, ടിം സൗത്തി, ഇഷ് സോധി,  ബ്ലെയര്‍ ടിക്‌നര്‍, ഹാമിഷ് ബെന്നറ്റ്.

മത്സരം 12.20 മുതല്‍; ലൈവായി കാണാം

സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് മത്സരം ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 HD എന്നീ ചാനലുകളില്‍ മത്സരം ഇംഗ്ലീഷ് കമന്‍ററില്‍ കാണാനാവും. ഓണ്‍ലൈനില്‍ ഹോട്ട്‌സ്റ്റാര്‍ വഴിയും മത്സരം തല്‍സമയം കാണാം. ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ഉച്ചക്ക് 12.20നാണ് മത്സരം ആരംഭിക്കുന്നത്.

Read more: 'അവര്‍ മാന്യന്‍മാര്‍'; ന്യൂസിലന്‍ഡിനോട് പകരംവീട്ടാനില്ലെന്ന് കോലി; കയ്യടിച്ച് ക്രിക്കറ്റ് പ്രേമികള്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൂച്ച് ബെഹാര്‍ ട്രോഫി: കേരളത്തിനെതിരെ ബറോഡയ്ക്ക് 286 റണ്‍സ് വിജയം
അണ്ടര്‍ 19 ഏഷ്യാ കപ്പ്: സെമി ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 139 റണ്‍സ് വിജയലക്ഷ്യം