ന്യൂസിലന്‍ഡ് പര്യടനം: ചരിത്രം ആവര്‍ത്തിക്കുമെന്ന് കോലി; കിവികള്‍ക്ക് താക്കീത്

By Web TeamFirst Published Jan 21, 2020, 10:54 AM IST
Highlights

അഞ്ച് മത്സരങ്ങളുടെ ട്വന്‍റി 20 പരമ്പരയാണ് ആദ്യം നടക്കുക. പൂര്‍ണ ആത്മവിശ്വാസത്തില്‍ ഇന്ത്യന്‍ നായകന്‍. 
 

ബെംഗളൂരു: ന്യൂസിലന്‍ഡ് പര്യടനം ആരംഭിക്കും മുന്‍പ് ആത്മവിശ്വാസത്തോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. കഴിഞ്ഞ തവണത്തെ പ്രകടനമാണ് കോലിക്ക് പ്രതീക്ഷ നല്‍കുന്നത്. 

'കഴിഞ്ഞ തവണത്തെ പ്രകടനം വലിയ ആത്മവിശ്വാസം നല്‍കുന്നു. ന്യൂസിലന്‍ഡില്‍ എന്താണ് ചെയ്യേണ്ടത് എന്ന് കൃത്യമായി അറിയാം. വിദേശത്ത് കളിക്കുമ്പോള്‍ ഹോം ടീമിനെ സമ്മര്‍ദത്തിലാക്കാന്‍ കഴിഞ്ഞാല്‍ ക്രിക്കറ്റ് ആസ്വദിക്കാനാകും. മധ്യ ഓവറുകളില്‍ ന്യൂസിലന്‍ഡിനെ വിറപ്പിച്ചു, വിക്കറ്റുകള്‍ നേടി, സ്‌പിന്നര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. കഴിഞ്ഞ തവണത്തെ അതേ തീവ്രത പ്രകടനത്തില്‍ പുറത്തെടുക്കാനാണ് ശ്രമം'- ന്യൂസിലന്‍ഡിലേക്ക് തിരിക്കും മുന്‍പ് വിരാട് കോലി പറഞ്ഞു. 

കഴിഞ്ഞ തവണ അഞ്ച് ഏകദിനം കളിച്ചപ്പോള്‍ 4-1ന് ഇന്ത്യ വിജയിച്ചിരുന്നു. എന്നാല്‍ ടി20 പരമ്പര 1-2ന് നഷ്‌ടപ്പെട്ടു. ഇക്കുറി അഞ്ച് ടി20കളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളാണ് ടീം ഇന്ത്യ കളിക്കുക. ആദ്യ ട്വന്‍റി 20 വെള്ളിയാഴ്‌ച ഓക്‌‌ലന്‍ഡില്‍ നടക്കും. ന്യൂസിലന്‍ഡ് പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്രതിരിച്ചു. രാത്രിയാണ് താരങ്ങള്‍ ന്യൂസിലന്‍ഡിലേക്ക് വിമാനം കയറിയത്. ട്വന്‍റി 20 ടീമിനെ മാത്രമേ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളൂ.

ഇന്ത്യന്‍ സ്‌ക്വാഡ്

വിരാട് കോലി(നായകന്‍), രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ശിവം ദുബെ, ലോകേഷ് രാഹുല്‍, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്‌ദീപ് സെയ്‌നി, ശാര്‍ദുല്‍ ഠാക്കൂര്‍.  

ന്യൂസിലന്‍ഡ് സ്‌ക്വാഡ് 

കെയ്ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ഹാമിഷ് ബെന്നറ്റ്, ടോം ബ്രൂസ്, കോളിന്‍ ഡി ഗ്രാന്‍ഹോം, മാര്‍ട്ടിന്‍ ഗപ്ടില്‍, സ്കോട്ട് കുഗ്ലെജന്‍, ഡാരില്‍ മിച്ചല്‍, കോളിന്‍ മണ്‍റോ, റോസ് ടെയ്‌ലര്‍, ബ്ലെയര്‍ ടിക്‌നര്‍, മിച്ചല്‍ സാന്റ്നര്‍, ടിം സീഫര്‍ട്ട്, ഇഷ് സോധി, ടിം സൗത്തി. 

click me!