
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി(India tour of West Indies 2022) ടീം ഇന്ത്യ കരീബിയന്‍ മണ്ണില്‍ പറന്നിറങ്ങിയപ്പോള്‍ താരമായത് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്(Rahul Dravid). പര്യടനത്തില്‍ ഏകദിന ടീമിനെ നയിക്കുന്ന ശിഖര്‍ ധവാന്‍റെ(Shikhar Dhawan) ഇന്‍സ്റ്റഗ്രാം റീല്‍സില്‍ മറ്റ് താരങ്ങള്‍ക്കൊപ്പം പ്രത്യക്ഷപ്പെടുകയായിരുന്നു ദ്രാവിഡ്. താരങ്ങള്‍ക്കൊപ്പം കൈവീശി പുഞ്ചിരിച്ചുകൊണ്ടുള്ള ദ്രാവിഡിന്‍റെ ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചയാവുകയാണ്.
ഇന്ത്യന്‍ വെറ്ററന്‍ ദിനേശ് കാര്‍ത്തിക്, ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് എന്നിവര്‍ ഈ റീല്‍സിനോട് പ്രതികരിച്ചിട്ടുണ്ട്. ഇതിനകം ആറ് ലക്ഷത്തിലേറെ ലൈക്ക് വീഡിയോയ്‌ക്ക് ലഭിച്ചുകഴിഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ രസകരമായ വീഡിയോകള്‍ അപ്‌ലോഡ് ചെയ്‌ത് മുമ്പും ശ്രദ്ധ നേടിയിട്ടുണ്ട് ശിഖര്‍ ധവാന്‍.
വെസ്റ്റ് ഇന്‍ഡീസില്‍ ശിഖർ ധവാന്‍റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ഏകദിന പരമ്പരയ്ക്ക് ഇറങ്ങുന്നത്. ട്രിനിഡാഡില്‍ വെള്ളിയാഴ്ചയാണ് ആദ്യ ഏകദിന മത്സരം. ട്രിനിഡാഡിലാണ് എല്ലാ ഏകദിന മത്സരങ്ങളും നടക്കുക. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീം ഇന്ന് ആദ്യ പരിശീലന സെഷനിറങ്ങും. മലയാളി താരം സഞ്ജു സാംസണ്‍ സ്‌ക്വാഡിലുണ്ട്. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത് എന്നീ താരങ്ങള്‍ക്ക് ഏകദിന പരമ്പരയില്‍ നിന്ന് സെലക്‌ടര്‍മാര്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ(വൈസ് ക്യാപ്റ്റന്‍), ഷാര്‍ദുല്‍ ഠാക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.
വിന്‍ഡീസ് ഏകദിന സ്‌ക്വാഡ്: നിക്കോളാസ് പുരാന്‍(ക്യാപ്റ്റന്‍), ഷായ് ഹോപ്(വൈസ് ക്യാപ്റ്റന്‍), ഷമാര്‍ ബ്രൂക്‌സ്, കീസി കാര്‍ട്ടി, ജേസന്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസീന്‍, അല്‍സാരി ജോസഫ്, ബ്രാണ്ടന്‍ കിംഗ്, കെയ്‌ല്‍ മെയേര്‍സ്, ഗുഡകേഷ് മോട്ടീ, കീമോ പോള്‍, റോവ്‌മാന്‍ പവല്‍, ജെയ്‌ഡന്‍ സീല്‍സ്.
WI vs IND : രാജകീയ വരവ്, ടീം ഇന്ത്യ കരീബിയന്‍ മണ്ണിലെത്തി; ഇന്ന് ആദ്യ പരിശീലന സെഷന്‍- വീഡിയോ