WI vs IND : രാജകീയ വരവ്, ടീം ഇന്ത്യ കരീബിയന്‍ മണ്ണിലെത്തി; ഇന്ന് ആദ്യ പരിശീലന സെഷന്‍- വീഡിയോ

By Jomit JoseFirst Published Jul 20, 2022, 9:08 AM IST
Highlights

ട്രിനിഡാഡില്‍ വെള്ളിയാഴ്ചയാണ് ആദ്യ ഏകദിന മത്സരം. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത് എന്നിവർ ഏകദിന പരമ്പരയ്ക്കില്ല

ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനെത്തിയ(India tour of West Indies 2022) ഇന്ത്യൻ ടീം(Team India) ഇന്ന് ആദ്യ പരിശീലന സെഷനിറങ്ങും. ഇന്നലെയാണ് താരങ്ങൾ വിൻഡീസിലെത്തിയത്. ശിഖർ ധവാന്‍റെ(Shikhar Dhawan) നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ഏകദിന പരമ്പരയ്ക്ക് ഇറങ്ങുന്നത്. ട്രിനിഡാഡില്‍ വെള്ളിയാഴ്ചയാണ് ആദ്യ ഏകദിന മത്സരം(WI vs IND ODIs 2022). രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത് എന്നിവർ ഏകദിന പരമ്പരയ്ക്കില്ല. തുടർന്ന് 5 മത്സരങ്ങളുടെ ട്വന്‍റി 20 പരമ്പരയും വിൻഡീസിൽ ഇന്ത്യ കളിക്കും. 

ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ(വൈസ് ക്യാപ്റ്റന്‍), ഷാര്‍ദുല്‍ ഠാക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.

Trinidad - WE ARE HERE! 👋😃 | pic.twitter.com/f855iUr9Lq

— BCCI (@BCCI)

ഏകദിന പരമ്പരയ്‌ക്കുള്ള 13 അംഗ ടീമിനെ വെസ്റ്റ് ഇന്‍ഡീസും നേരത്തെ പ്രഖ്യാപിച്ചിരുന്നു. സീനിയര്‍ ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറിനെ തിരിച്ചുവിളിച്ചതാണ് ശ്രദ്ധേയം. ബംഗ്ലാദേശിനെതിരെ അടുത്തിടെ അവസാനിച്ച ഏകദിന പരമ്പരയില്‍ ത്രീ ഫോര്‍മാറ്റ് താരമെന്ന നിലയില്‍ ഹോള്‍ഡര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുകയായിരുന്നു. പരമ്പരയില്‍ 3-0ന് വിന്‍ഡീസ് തോറ്റിരുന്നു. ഇതില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് വിന്‍ഡീസ് തയ്യാറെടുക്കുന്നത്. ബംഗ്ലാദേശിനെതിരായ സ്‌ക്വാഡിലുണ്ടായിരുന്ന ഓള്‍റൗണ്ടര്‍ റൊമാരിയോ ഷെഫേഡ്, പേസര്‍ ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ് എന്നിവരെ ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിന്‍ഡീസ് ഏകദിന സ്‌ക്വാഡ്: നിക്കോളാസ് പുരാന്‍(ക്യാപ്റ്റന്‍), ഷായ് ഹോപ്(വൈസ് ക്യാപ്റ്റന്‍), ഷമാര്‍ ബ്രൂക്‌സ്, കീസി കാര്‍ട്ടി, ജേസന്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസീന്‍, അല്‍സാരി ജോസഫ്, ബ്രാണ്ടന്‍ കിംഗ്‌, കെയ്‌ല്‍ മെയേര്‍സ്, ഗുഡകേഷ് മോട്ടീ, കീമോ പോള്‍, റോവ്‌മാന്‍ പവല്‍, ജെയ്‌ഡന്‍ സീല്‍സ്. 

മറക്കാന്‍ പറ്റുവോ ഏകദിന ലോകകപ്പ് ഹീറോയിസം; സ്റ്റോക്‌സിന് ഐതിഹാസിക യാത്രയപ്പ് നല്‍കി കാണികള്‍- വീഡിയോ

click me!