അണ്ടര്‍ 19 ലോകകപ്പ്: ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്‌

By Web TeamFirst Published Jan 19, 2020, 3:48 PM IST
Highlights

മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ജയ്‌സ്‌വാള്‍- സഖ്യം ആദ്യ വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സക്‌സേന ആദ്യം മടങ്ങി. അംഷി ഡി സില്‍വയുടെ പന്തില്‍ നിപുന്‍ ധനഞ്ജയ്ക്ക് ക്യാച്ച്.

ബ്ലോംഫോന്റൈന്‍: അണ്ടര്‍ 19 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ബ്ലോംഫോന്റൈനില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 27 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തിട്ടുണ്ട്. യഷസ്വി ജെയ്‌സ്‌വാള്‍ (59), ദിവ്യാന്‍ഷ് സക്‌സേന (23) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ജയ്‌സ്‌വാള്‍- സഖ്യം ആദ്യ വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സക്‌സേന ആദ്യം മടങ്ങി. അംഷി ഡി സില്‍വയുടെ പന്തില്‍ നിപുന്‍ ധനഞ്ജയ്ക്ക് ക്യാച്ച്. അധികം വൈകാതെ ജെയ്‌സ്‌വാളും മടങ്ങി. ദില്‍ഷന്‍ മധുഷങ്കയ്ക്കായിരുന്നു വിക്കറ്റ്. തിലക് വര്‍മ (34), ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ് (18) എന്നിവരാണ് ക്രീസില്‍.

ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ശ്രീലങ്കയ്ക്ക് പുറമെ ന്യൂസിലന്‍ഡ്, ജപ്പാന്‍ എന്നിവരാണ് ഗ്രൂപ്പില്‍.

click me!