
ദില്ലി: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക(India v South Africa) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പേസര്‍ ഉമ്രാന്‍ മാലിക്ക്(Umran Malik) ഇന്ത്യന്‍ നിരയിലില്ല. ഇഷാന്‍ കിഷനും റുതുരാജ് ഗെയ്‌ക്‌വാദുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്.
സ്പിന്നര്‍മാരായി അക്സര്‍ പട്ടേലും യുസ്‌വേന്ദ്ര ചാഹലും ടീമിലെത്തിയപ്പോള്‍ ഹര്‍ഷല്‍ പട്ടേലും ഭുവനേശ്വര്‍ കുമാറും ആവേശ് ഖാനുമാണ് പേസര്‍മാരായി ഉള്ളത്.
ദക്ഷിണാഫ്രിക്കൻ നിരയില്‍ ക്വിന്‍റൺ ഡി കോക്ക്, ഡേവിഡ് മില്ലർ,കാഗിസോ റബാഡ, എയ്ഡൻ മർക്രാം, മാർക്കോ യാൻസൻ, നോർക്കിയ,ഷംസി തുടങ്ങിയ പ്രമുഖരെല്ലാം ടീമിലുണ്ട്.ട്വന്‍റി 20യിൽ 12 തുടർ വിജയങ്ങളുമായാണ് ഇന്ത്യ പ്രോട്ടീസിനെതിരെയിറങ്ങുന്നത്.
നേർക്കുനേർ പോരിൽ മുൻതൂക്കം ഇന്ത്യക്ക്.15 കളിയിൽ 9ൽ ഇന്ത്യയും ആറിൽ ദക്ഷിണാഫ്രിക്കയും ജയിച്ചു. ഐപിഎല്ലിൽ ടീമിനെ നയിച്ച് പരിചയമുള്ള റിഷഭ് പന്തിനെ നായകനും ഹാർദിക് പണ്ഡ്യയെ ഉപനായകനുമാക്കിയാണ് ഇന്ത്യ
ഇറങ്ങുന്നത്