രോഹിത്തും കോലിയും നിരാശപ്പെടുത്തി! രക്ഷകനായി വീണ്ടും സൂര്യ, ഫിഫ്റ്റി; അഫ്ഗാനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍

Published : Jun 20, 2024, 09:56 PM IST
രോഹിത്തും കോലിയും നിരാശപ്പെടുത്തി! രക്ഷകനായി വീണ്ടും സൂര്യ, ഫിഫ്റ്റി; അഫ്ഗാനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍

Synopsis

മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. മൂന്നാം ഓവറില്‍ തന്നെ രോഹിത് ശര്‍മയുടെ (8) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി.

ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് 182 റണ്‍സ് വിജയലക്ഷ്യം. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ സൂര്യകുമാര്‍ യാദവിന്റെ (53) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹാര്‍ദിക് പാണ്ഡ്യ (32) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ (8), വിരാട് കോലി (24) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അഫ്ഗാന് വേണ്ടി റാഷിദ് ഖാന്‍, ഫസല്‍ഹഖ് ഫാറൂഖി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 

മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. മൂന്നാം ഓവറില്‍ തന്നെ രോഹിത് ശര്‍മയുടെ (8) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഫസല്‍ഹഖ് ഫാറൂഖിക്ക് ആയിരുന്നു വിക്കറ്റ്. പിന്നീട് കോലി - റിഷഭ് പന്ത് (11 പന്തില്‍ 20) സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഏഴാം ഓവറില്‍ പന്ത് മടങ്ങി. റാഷിദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയിരുന്നു പന്ത്. മറുവശത്താവട്ടെ  കോലി ഏറെ ബുദ്ധിമുട്ടി. ഏകദിന ശൈലിയിലായിരുന്നു കോലിയുടെ ബാറ്റിംഗ്. ഒരു സിക്‌സ് മാത്രം നേടിയ കോലി റാഷിദ് ഖാന്റെ പന്തില്‍ മുഹമ്മദ് നബിക്ക് ക്യാച്ച് നല്‍കി. ഇതോടെ മൂന്നിന് 62 എന്ന നിലയിലായി ഇന്ത്യ. 

റിഷഭ് പന്ത് ഉണ്ടാവില്ല, സഞ്ജു സാംസണ്‍ പ്രധാന കീപ്പര്‍! കൂടുതല്‍ യുവതാരങ്ങള്‍; സിംബാബ്‌വെക്കെതിരെ പുതിയ ഇന്ത്യ

പിന്നാലെ വന്ന ശിവം ദുബെയ്ക്കും (10) കാര്യമായൊന്നും ചെയ്യാനായില്ല. റാഷിദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മറുവശത്ത് സൂര്യകുമാര്‍ അറ്റാക്കിംഗ് തുടര്‍ന്നത് മാന്യമായ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഹാര്‍ദിക്കിനൊപ്പം 60 റണ്‍സ് ചേര്‍ത്താണ് സൂര്യ മടങ്ങിയത്. ഫാറൂഖിക്കായിരുന്നു വിക്കറ്റ്. മൂന്ന് സിക്‌സും അഞ്ച് ഫോറും സൂര്യയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ ഹാര്‍ദിക്കും വീണു. നവീന്‍ ഉള്‍ ഹഖിന്റെ പന്തില്‍ അസ്മതുള്ള ഒമര്‍സായിക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. രവീന്ദ്ര ജഡേജയേയും (7) പിന്നാലെ ഫാറൂഖി മടക്കിയയച്ചു. അക്‌സര്‍ പട്ടേല്‍ (12) അവസാന പന്തില്‍ റണ്ണൗട്ടായി. അര്‍ഷ്ദീപ് സിംഗ് (2) പുറത്താവാതെ നിന്നു.

ഇന്ത്യ: വിരാട് കോലി, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്.

അഫ്ഗാനിസ്ഥാന്‍: റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, നജീബുള്ള സദ്രാന്‍, ഹസ്രത്തുള്ള സസായ്, ഗുല്‍ബാദിന്‍ നെയ്ബ്, അസ്മത്തുള്ള ഒമര്‍സായി, മുഹമ്മദ് നബി, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), നൂര്‍ അഹമ്മദ്, നവീന്‍-ഉല്‍-ഹഖ്, ഫസല്‍ ഹഖ് ഫാറൂഖി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്