തകര്‍പ്പന്‍ നേട്ടവുമായി ഖവാജ; ഗെയ്‌ലിന് ശേഷം ആദ്യ താരം

By Web TeamFirst Published Mar 13, 2019, 4:11 PM IST
Highlights

ഇന്ത്യക്കെതിരെ ഏകദിന പരമ്പരയില്‍ നാലോ അതിലധികമോ 50+ സ്‌കോറുകള്‍ എന്ന നേട്ടമാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ സ്വന്തമാക്കിയത്. 

ദില്ലി: ഇന്ത്യക്കെതിരെ ദില്ലി ഏകദിനത്തില്‍ ഓസീസ് ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജയ്ക്ക് ചരിത്രനേട്ടം. ഇന്ത്യക്കെതിരെ ഏകദിന പരമ്പരയില്‍ നാലോ അതിലധികമോ 50+ സ്‌കോറുകള്‍ എന്ന നേട്ടമാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ സ്വന്തമാക്കിയത്. വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്‌ല്‍ 2002ല്‍ ഇങ്ങനെയൊരു നേട്ടം സ്വന്തം പേരിലാക്കിയിട്ടുണ്ട്.

അഞ്ച് ഏകദിനങ്ങളുടെ ഈ പരമ്പരയില്‍ 50, 38, 104, 91, 100 എന്നിങ്ങനെയാണ് ഖവാജയുടെ സ്‌കോര്‍. ദില്ലി ഏകദിനത്തില്‍ 48 പന്തില്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഖവാജ 102 പന്തില്‍ ശതകത്തിലെത്തി. 10 ബൗണ്ടറിയും രണ്ട് സിക്‌സും സഹിതമാണ് ഖവാജയുടെ സെഞ്ചുറി. എന്നാല്‍ സെഞ്ചുറിക്ക് പിന്നാലെ ഖവാജയെ 100ല്‍ നില്‍ക്കേ ഭുവി കോലിയുടെ കൈകളിലെത്തിച്ചു.

 

click me!