ഖവാജയ്ക്ക് സെഞ്ചുറി; പിന്നാലെ ഇന്ത്യയുടെ തിരിച്ചുവരവ്

By Web TeamFirst Published Mar 13, 2019, 3:59 PM IST
Highlights

ഡല്‍ഹി ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജയ്ക്ക് സെഞ്ചുറി. പരമ്പരയിലെ രണ്ടാം സെഞ്ചുറി കുറിച്ച ഖവാജയുടെ ബാറ്റിംഗ് മികവില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ...

ദില്ലി: ഡല്‍ഹി ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജയ്ക്ക് സെഞ്ചുറി. പരമ്പരയിലെ രണ്ടാം സെഞ്ചുറി കുറിച്ച ഖവാജയുടെ ബാറ്റിംഗ് മികവില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 34 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തിട്ടുണ്ട്. ഹാന്‍ഡ്സ്കോംബും(49) സ്റ്റോയിനിസും(0) ക്രീസില്‍.

സെഞ്ചുറി നേടിയതിന് പിന്നാലെ ഖവാജയെ(100) പുറത്താക്കി ഭുവി ഓസീസിനെ ഞെട്ടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ജഡേജയുടെ ഓവറില്‍ മാക്‌സ്‌വെല്ലും(1) വീണു. 

അഞ്ചാം ബൗളറുടെ കുറവ് നികത്താന്‍ അഞ്ച് സ്പെഷലിസ്റ്റ് ബൗളര്‍മാരുമായി കളിക്കാനിറങ്ങിയ ഇന്ത്യയെ നിഷ്പ്രഭരാക്കുന്ന രീതിയിലിയിരുന്നു ഓസീസിന്റെ തുടക്കം. ഓപ്പണിംഗ് വിക്കറ്റില്‍ ആരോണ്‍ ഫിഞ്ച്-ഉസ്മാന്‍ ഖവാജ സഖ്യം 14.3 ഓവറില്‍ 76 Jണ്‍സ് കൂട്ടിച്ചേര്‍ത്തു. ഓപ്പണിംഗ് സ്പെല്ലില്‍ മുഹമ്മദ് ഷമിയാണ് ഏറെ റണ്‍സ് വഴങ്ങിയത്. 

സ്പിന്നര്‍മാരെ സഹായിക്കുമെന്ന് കരുതിയ പിച്ചില്‍ കുല്‍ദീപ് യാദവും റണ്‍സ് വഴങ്ങിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി. അഞ്ചോവറില്‍ ഷമി 37ഉം ഏഴോവറില്‍ കുല്‍ദീപ് 47 ഉം റണ്‍സ് വഴങ്ങി. ഫിഞ്ചിനെ ജഡേജ മടക്കിയശേഷം ക്രീസിലെത്തിയ പീറ്റര്‍ ഹാന്‍ഡ്സ്കോംബ് കഴിഞ്ഞ മത്സരത്തില്‍ നിര്‍ത്തിയേടത്തു നിന്നാണ് തുടങ്ങിയത്. സ്പിന്നര്‍മാരെ അനായാസം നേരിട്ട ഹാന്‍ഡ്സ്കോംബും ഖവാജയും ഇന്ത്യന്‍ പ്രതീക്ഷകളെ അടിച്ചുപറത്തി. 102 പന്തില്‍ 10 ഫോറും രണ്ട് സിക്സറും പറത്തിയാണ് ഖവാജ കരിയറിലെ രണ്ടാം സെഞ്ചുറി തികച്ചത്. ആറോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങിയത്.

click me!