വിശാഖപ്പട്ടണത്ത് കാത്തിരിക്കുന്നത് റണ്‍ മഴയെ വിക്കറ്റ് പെയ്ത്തോ, പിച്ച് റിപ്പോര്‍ട്ട്, കാലവസ്ഥാ പ്രവചനം

Published : Mar 18, 2023, 04:25 PM IST
വിശാഖപ്പട്ടണത്ത് കാത്തിരിക്കുന്നത് റണ്‍ മഴയെ വിക്കറ്റ് പെയ്ത്തോ, പിച്ച് റിപ്പോര്‍ട്ട്, കാലവസ്ഥാ പ്രവചനം

Synopsis

പരമ്പരാഗതമായി ബാറ്റിംഗിനെ തുണക്കുന്ന വിക്കറ്റാണ് വിഖാശപട്ടണത്തെ വൈ എസ് രാജശേഖര റെഡ്ഡി സ്റ്റേഡിയത്തില്‍ ഉണ്ടാവാറുള്ളത്. അതുകൊണ്ടുതന്നെ ബൗളര്‍മാരുടെ ശവപ്പറമ്പെന്ന് പേരുകേട്ട വിശാഖപട്ടണത്ത് വമ്പന്‍ സ്കോര്‍ പിറക്കുന്ന മത്സരമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

വിശാഖപട്ടണം: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ ഉച്ചക്ക് ഒന്നരക്ക് വിശാഖപട്ടണത്ത് തുടക്കമാകുമ്പോള്‍ ഇന്ത്യ ജയവുമായി പരമ്പര സ്വന്തമാക്കുന്നത് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. റണ്‍മഴ പെയ്യുമെന്ന് കരുതിയ മുംബൈ ഏകദിനത്തില്‍ കണ്ടത് ബൗളര്‍മാരുടെ ആധിപത്യമായിരുന്നു. ഓസ്ട്രേലിയ 50 ഓവര്‍ പോലും തികക്കാതെ 188 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടമായി പതറിയശേഷമാണ് ജയിച്ചു കയറിയത്. ഈ സാഹചര്യത്തില്‍ വിശാഖപട്ടണത്ത് റണ്ണൊഴുകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

പിച്ച് റിപ്പോര്‍ട്ട്

പരമ്പരാഗതമായി ബാറ്റിംഗിനെ തുണക്കുന്ന വിക്കറ്റാണ് വിഖാശപട്ടണത്തെ വൈ എസ് രാജശേഖര റെഡ്ഡി സ്റ്റേഡിയത്തില്‍ ഉണ്ടാവാറുള്ളത്. അതുകൊണ്ടുതന്നെ ബൗളര്‍മാരുടെ ശവപ്പറമ്പെന്ന് പേരുകേട്ട വിശാഖപട്ടണത്ത് വമ്പന്‍ സ്കോര്‍ പിറക്കുന്ന മത്സരമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 2019ലാണ് ഇവിടെ അവസാനം ഒരു ഏകദിന മത്സരം നടന്നത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സടിച്ചപ്പോള്‍ വിന്‍ഡീസിന് 280 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു.

തഴഞ്ഞതല്ല, ഏകദിന പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നതിനുള്ള കാരണം വ്യക്തമാക്കി ബിസിസിഐ

രോഹിത് ശര്‍മയും കെ എല്‍ രാഹുലും സെഞ്ചുറി നേടിയ മത്സരത്തില്‍ വിരാട് കോലി ഗോള്‍ഡന്‍ ഡക്കായിരുന്നു. ശ്രേയസ് അയ്യരും റിഷഭ് പന്തുമായിരുന്നു അന്ന് ഇന്ത്യക്കായി തിളങ്ങിയ മറ്റ് രണ്ടുപേര്‍. മറുപടി ബാറ്റിംഗില്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവുമായിരുന്നു ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങിയത്. മുംബൈയില്‍ നിന്ന് വ്യത്യസ്തമായി ടോസ് നേടുന്ന ടീം ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.

കാലവസ്ഥാ പ്രവചനം

വിശാഖപട്ടണത്ത് നാളെ 30 ശതമാനം മഴ സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴ മൂലം മത്സരം പൂര്‍ണമായും തടസപ്പെടാനിടയില്ലെങ്കിലും വൈകാന്‍ ഇടയുണ്ടെന്നാണ് സൂചന. 28 ഡിഗ്രിയായിരിക്കും പരമാവധി ചൂട്.

മത്സരം കാണാനുള്ള വഴികള്‍

ഉച്ചക്ക് ഒന്നര മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട് സ്റ്റാറിലും മത്സരം തത്സമയം കാണാം.

PREV
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍