ഐപിഎല്‍: ഇംഗ്ലണ്ട് താരം വില്‍ ജാക്സിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് ആര്‍സിബി

Published : Mar 18, 2023, 02:24 PM IST
 ഐപിഎല്‍: ഇംഗ്ലണ്ട് താരം വില്‍ ജാക്സിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് ആര്‍സിബി

Synopsis

ഈ വര്‍ഷം ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ 78 പന്തില്‍ 140 റണ്‍സടിച്ച് ബ്രേസ്‌വെല്‍ ഞെട്ടിച്ചിരുന്നു. ടി20 ക്രിക്കറ്റില്‍ ജേക്കബ് ഓറത്തിനും ടിം സൗത്തിക്കും ശേഷം ടി20യില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ബൗളറാണ് ബ്രേസ്‌വെല്‍.

ബെംഗളൂരു: ഐപിഎല്‍ തുടങ്ങും മുമ്പെ പരിക്കേറ്റ് പുറത്തായ ഇംഗ്ലണ്ട് താരം വില്‍ ജാക്സിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(ആര്‍സിബി). ന്യൂസിലന്‍ഡ് താരം മൈക്കല്‍ ബ്രേസ്‌വെല്ലിനെയാണ് ജാക്സിന്‍റെ പകരക്കാരനായി ആര്‍സിബി ടീമിലെത്തിച്ചത്. അടിസ്ഥാന വിലയായ ഒരു കോടി രൂപക്കാണ് ബ്രേസ്‌വെല്‍ ആര്‍സിബി കുപ്പായമണിയുക.

കരിയറില്‍ 117 ടി20 മത്സരങ്ങളില്‍ കളിച്ച പരിചയസമ്പത്തുള്ള  32കാരനായ ബ്രേസ്‌വെല്‍ ഈ വര്‍ഷമാദ്യം ന്യൂസിലന്‍ഡ് ടീമിന്‍റെ ഇന്ത്യന്‍ പര്യടനത്തിലും കളിച്ചിരുന്നു. ടി20യില്‍ 30.86 ശരാശരിയിലും 133.84 പ്രഹരശേഷിയിലും 2284 റണ്‍സടിച്ചിട്ടുള്ള ബ്രേസ്‌വെല്‍ 40 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഇതില്‍ നാലു തവണ നാലു വിക്കറ്റ് വീതം നേടി. കിവീസ് കുപ്പായത്തില്‍ കളിച്ച 16 മത്സരങ്ങളില്‍ 113 റണ്‍സും 21 വിക്കറ്റും ബ്രേസ്‌വെല്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ 78 പന്തില്‍ 140 റണ്‍സടിച്ച് ബ്രേസ്‌വെല്‍ ഞെട്ടിച്ചിരുന്നു. ടി20 ക്രിക്കറ്റില്‍ ജേക്കബ് ഓറത്തിനും ടിം സൗത്തിക്കും ശേഷം ടി20യില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ബൗളറാണ് ബ്രേസ്‌വെല്‍.

ഡിസംബറില്‍ നടന്ന താരലലേത്തില്‍ 3.2 കോടി രൂപ മുടക്കി സ്വന്തമാക്കിയ വില്‍ ജാസ്കിന്  ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് പരിക്കേറ്റത്. താരലേലത്തില്‍ ബ്രേസ്‌വെല്ലും പങ്കെടുത്തിരുന്നുവെങ്കിലും ഒരു ടീമും ലേലത്തില്‍ എടുത്തില്ല. ഒരു കോടി രൂപയായിരുന്നു ബ്രേസ്‌വെല്ലിന്‍റെ അടിസ്ഥാനവില. ഇതാദ്യമായാണ് ബ്രേസ്‌വെല്‍ ഐപിഎല്ലിന്‍റെ ഭാഗമാകുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരെ ഏപ്രില്‍ രണ്ടിനാണ് ആര്‍സിബിയുടെ ആദ്യ മത്സരം.

രോഹിത് തിരിച്ചെത്തും, ടീമില്‍ മാറ്റമുറപ്പ്! ഓസീസിനെതിരെ രണ്ടാം ഏകദിനത്തിറങ്ങുമ്പോള്‍ സൂര്യകുമാര്‍ തലവേദന

ആര്‍സിബി ടീം: ഫാഫ് ഡു പ്ലെസിസ്, ഫിന്‍ അലന്‍, രജത് പിടദാര്‍, വിരാട് കോലി, അനുജ് റാവത്ത്, ദിനേശ് കാര്‍ത്തിക്, ഡേവിഡ് വില്ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഹര്‍ഷല്‍ പട്ടേല്‍, മഹിപാല്‍ ലോംറോര്‍, ഷഹ്ബാസ് അഹമ്മദ്, സുയഷ് പ്രഭുദേശായ്, വാനിന്ദു ഹസരങ്ക, ആകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, കരണ്‍ ശര്‍മ, സിദ്ധാര്‍ത്ഥ് കൗള്‍, മുഹമ്മദ് സിറാജ്, റീസെ ടോപ്ലി, ഹിമാന്‍ഷു ശര്‍മ, രജന്‍ കുമാര്‍, അവിനാഷ് സിംഗ്, സോനു യാദവ്, മനോജ് ഭണ്ഡാകെ, മൈക്കല്‍ ബ്രേസ്‌വെല്‍.

PREV
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍