പരമ്പര പിടിക്കാന്‍ ഇന്ത്യ, ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 നാളെ; ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യത

Published : Nov 27, 2023, 05:54 PM IST
പരമ്പര പിടിക്കാന്‍ ഇന്ത്യ, ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 നാളെ; ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യത

Synopsis

അതേസമയം, മൂന്നാം ടി20യില്‍ ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ഓപ്പണര്‍മാരായി യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്കവാദും തുടരാനാണ് സാധ്യത.

തിരുവനന്തപുരം: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങും. ഗുവാഹത്തിയില്‍ വൈകിട്ട് ഏഴിനാണ് മത്സരം. സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരം തത്സമം കാണാനാകും. വിശാഖപട്ടണത്തും തിരുവനന്തപുരത്തും നടന്ന ആദ്യ രണ്ട് ടി20കളിലും ആധികാരിക ജയം നേടിയ ഇന്ത്യ നാളെ ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇരങ്ങുന്നത്. ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പകരമാകില്ലെങ്കിലും ഓസീസിനെതിരെ രണ്ടാം നിര ടീമിനെവെച്ച് പരമ്പരനേടുന്നത് വരാനിരിക്കുന്ന പരമ്പരകളില്‍ ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, മൂന്നാം ടി20യില്‍ ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ഓപ്പണര്‍മാരായി യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്കവാദും തുടരാനാണ് സാധ്യത. ഇരുവരും ആദ്യ മത്സരത്തില്‍ ഫോമിലായില്ലെങ്കിലും രണ്ടാം മത്സരത്തിഅര്‍ധസെഞ്ചുറി നേടി ഫോമിലേക്കുയര്‍ന്നു. ആദ്യ രണ്ട് മത്സരങ്ങലിലും അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷന് വിശ്രമം നല്‍കിയാല്‍ ജിതേഷ് ശര്‍മക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം ഒരുങ്ങും. സൂര്യകുമാര്‍ യാദവിന് ശേഷം എത്തുന്ന തിലക് വര്‍മക്ക് ആദ്യ രണ്ട് കളികളിലും കാര്യമായി ഒന്നും ചെയ്യാനായില്ലെങകിലും മൂന്നാം മത്സരത്തിലും അവസരം ഒരുങ്ങുമെന്നാണ് കരുതുന്നത്.

മരണക്കിടക്കയില്‍ പോലും ഓര്‍ത്തിരിക്കുന്ന ലോകകപ്പ് ഫൈനല്‍ നിമിഷം വെളിപ്പെടുത്തി പാറ്റ് കമിന്‍സ്

റിങ്കു സിംഗ് ഫിനിഷറായി തുടരുമ്പോള്‍ ഓള്‍ റൗണ്ടര്‍ സ്ഥാനത്തേക്ക് വാഷിംഗ്‌ടണ്‍ സുന്ദറിന് അവസരം നല്‍കാനും സാധ്യതയുണ്ട്. ആദ്യ മത്സരത്തില്‍ അടി മേടിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയ പ്രസിദ്ധ് കൃഷ്ണ പ്ലേയിംഗ് ഇലവനില്‍ തുടരും.അര്‍ഷ്ദീപ് സിംഗിന് പകരം ആവേശ് ഖാന്‍  പ്ലേയിംഗ് ഇലവനിലെത്താനുള്ള സാധ്യതയുമുണ്ട്. മുകേഷ് കുമാര്‍ തുടരുമ്പോള്‍ സ്പിന്നറായി രവി ബിഷ്‌ണോയിയും പ്ലേയിംഗ് ഇലവനില്‍ കളിക്കും.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: റുതുരാജ് ഗെഗ്ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍/ജിതേഷ് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍/വാഷിംഗ‌ടണ്‍ സുന്ദര്‍,, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്/ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍