അഹമ്മദാബാദും കുത്തിത്തിരിയുമോ? ഓസീസിന് ഇംഗ്ലണ്ടിന്റെ അവസ്ഥ ഓര്‍മകാണുമല്ലോ! പിച്ച് റിപ്പോര്‍ട്ട്

Published : Mar 08, 2023, 01:54 PM IST
അഹമ്മദാബാദും കുത്തിത്തിരിയുമോ? ഓസീസിന് ഇംഗ്ലണ്ടിന്റെ അവസ്ഥ ഓര്‍മകാണുമല്ലോ! പിച്ച് റിപ്പോര്‍ട്ട്

Synopsis

പരമ്പരാഗതമായി സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചാണ് അഹമ്മദാബാദിലേത്. 2021ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ അവസാനമായി ഇവിടെ ടെസ്റ്റ് കളിച്ചത്. ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കി.

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരെ നാളെ അവസാന ടെസ്റ്റിനൊരുങ്ങുകയാണ് ഇന്ത്യ. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടണമെങ്കില്‍ ഇന്ത്യക്ക് അഹമ്മദാബാദില്‍ ജയിക്കേണ്ടതുണ്ട്. ഓസ്‌ട്രേലിയയാവട്ടെ പരമ്പരയില്‍ ഒപ്പമെത്താനുള്ള ശ്രമമാണ് നടത്തുന്നത്. ഇന്‍ഡോര്‍ ടെസ്റ്റില്‍ അവര്‍ ഒമ്പത് വിക്കറ്റിന്റെ ജയം നേടിയിരുന്നു. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഓസ്‌ട്രേലിയ ഗംഭീര തിരിച്ചടി നല്‍കുകയായിരന്നു. നാലാം ടെസ്റ്റിനൊരുങ്ങുമ്പോള്‍ പിച്ചിനെ കുറിച്ചാണ് ആരാധകര്‍ ചിന്തിക്കുന്നത്. 

പിച്ച് റിപ്പോര്‍ട്ട് 

പരമ്പരാഗതമായി സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചാണ് അഹമ്മദാബാദിലേത്. 2021ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ അവസാനമായി ഇവിടെ ടെസ്റ്റ് കളിച്ചത്. ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കി. അവസാനം നടന്ന ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യദിനം തന്നെ ഇംഗ്ലണ്ട് 205ന് പുറത്തായി. ഇന്ത്ന്‍ സ്പിന്നര്‍മാര്‍ എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. അക്‌സര്‍ നാലെണ്ണം വീഴ്ത്തിയപ്പോല്‍ അശ്വിന്‍ മൂന്ന് പേരെയും വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി. രണ്ടാം ഇന്നിംഗ്‌സില്‍ അശ്വിനും അക്‌സറും അഞ്ച് വിക്കറ്റ് വീതം നേടി ഇംഗ്ലണ്ടിനെ 135ന് പുറത്താക്കി. മൂന്ന് ദിവസം മാത്രമാണ് ഈ ടെസ്റ്റ് നീണ്ടത്. ഇന്ത്യ ഇന്നിംഗ്‌സിനും 25 റണ്‍സിനും ജയിച്ചു. ഈ പരമ്പരയിലെ മൂന്നാം ടെസ്റ്റും അഹമ്മദിലായിരുന്നു. അന്ന് ഇംഗ്ലണ്ട് നിരയിലെ 19 വിക്കറ്റും വീഴ്ത്തിയത് സ്പിന്നര്‍മാരായിരുന്നു.

കാലാവസ്ഥ

മഴ മത്സരം നഷ്ടപ്പെടുത്തില്ലെന്ന് ഉറപ്പ് കാലാവസ്ഥ കേന്ദ്രം നല്‍കുന്നുണ്ട്. ടെസ്റ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന കാലാവസ്ഥയാണ് അഹമ്മദാബാദിലേത്.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്.

രാഹുല്‍ തിരിച്ചെത്തുമോ?, രണ്ട് മാറ്റങ്ങള്‍ ഉറപ്പ്; അഹമ്മദാബാദ് ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ ലേലം: പ്രതീക്ഷയോടെ കേരള താരങ്ങള്‍, കെ എം ആസിഫ് വിലയേറിയ താരം
ഐപിഎല്‍ താരലേലം ഇന്ന്; ടീമുകള്‍ക്ക് ശേഷിക്കുന്ന തുകയും, ടീമിലെത്തിക്കാന്‍ ശ്രമിക്കുന്ന താരങ്ങളേയും അറിയാം