അശ്വിനും ജഡേജയും കറക്കി വീഴ്ത്തിയ നാഗ്പൂരിലെ പിച്ചില്‍ ബാറ്റിംഗ് പരിശീലനത്തിനിറങ്ങി ഓസ്ട്രേലിയ

Published : Feb 14, 2023, 10:54 AM IST
അശ്വിനും ജഡേജയും കറക്കി വീഴ്ത്തിയ നാഗ്പൂരിലെ പിച്ചില്‍ ബാറ്റിംഗ് പരിശീലനത്തിനിറങ്ങി ഓസ്ട്രേലിയ

Synopsis

നിര്‍ബന്ധ പരിശീലന സെഷന്‍ അല്ലായിരുന്നെങ്കിലും ഓസീസ് ബാറ്റര്‍മാരായ ഉസ്മാന്‍ ഖവാജ, ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലാബുഷെയ്ന്‍, ട്രാവിസ് ഹെഡ് എന്നിവരെല്ലാം ബാറ്റിംഗ് പരിശീലനത്തിന് ഇറങ്ങി. ആഷ്ടണ്‍ അഗറും അശ്വിന്‍റെ അപരനെന്ന് വിളിപ്പേര് വീണ ഇന്ത്യ സ്പിന്നര്‍ മഹേഷ് പിതിയയുമാണ് ഓസീസ് ബാറ്റര്‍മാര്‍ക്ക് പന്തെറിഞ്ഞു കൊടുത്തത്.

നാഗ്പൂര്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ആദ്യ ടെസ്റ്റിലെ കനത്ത തോൽവിക്ക് പിന്നാലെ നാഗ്പൂരിലെ സ്പിന്‍ പിച്ചില്‍ ബാറ്റിംഗ് പരിശീലനം നടത്തണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കി ഓസ്ട്രേലിയന്‍ ടീം. വെള്ളിയാഴ്ച ദില്ലിയിൽ തുടങ്ങുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ സെന്‍റര്‍ വിക്കറ്റില്‍ പരിശീലനം നടത്താനുള്ള സൗകര്യം ഒരുക്കണമെന്ന് ഓസ്ട്രേലിയ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് കഴിഞ്ഞതിന് പിന്നാലെ ഗ്രൗണ്ട് സ്റ്റാഫ് പിച്ച് നനച്ചതിനാല്‍ ഞായറാഴ്ച പരിശീലനം നടത്താനുള്ള ഓസ്ട്രേലിയയുടെ ശ്രമം പാളി. പിച്ച് നനച്ച ഗ്രൗണ്ട് സ്റ്റാഫിന്‍റെ നടപടിക്കെതിരെ ഓസീസ് മാധ്യമങ്ങളും മുന്‍ താരങ്ങളും പരസ്യമായി രംഗത്തുവരികയും ചെയ്തു.

ഓസീസിന്‍റെ പരിശീലനം മുടക്കാനായി ബോധപൂര്‍വം പിച്ച് നനച്ച വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍റെ നടപടി നാണക്കേടാണെന്നായിരുന്നു മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ഇയാന്‍ ഹീലി പ്രതികരിച്ചത്. ഗ്രൗണ്ട് സ്റ്റാഫിന്‍റെ നടപടി ക്രിക്കറ്റിന് നല്ലതല്ലെന്നും ഇക്കാര്യത്തില്‍ ഐസിസി അടിയന്തരമായി ഇടപെടണമെന്നും ഹീലി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ തയാറാല്ലാതിരുന്ന ഓസ്ട്രേലിയ തിങ്കളാഴ്ച ഉച്ചക്ക് ശേഷം നാഗ്പൂരില്‍ പ്രത്യേക ബാറ്റിംഗ് പരിശീലനം നടത്തി.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഉദ്ഘാടന മത്സരത്തിന് മുമ്പ് ഫ്ലഡ് ലൈറ്റിന് തീ പിടിച്ചു-വീഡിയോ

നിര്‍ബന്ധ പരിശീലന സെഷന്‍ അല്ലായിരുന്നെങ്കിലും ഓസീസ് ബാറ്റര്‍മാരായ ഉസ്മാന്‍ ഖവാജ, ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലാബുഷെയ്ന്‍, ട്രാവിസ് ഹെഡ് എന്നിവരെല്ലാം ബാറ്റിംഗ് പരിശീലനത്തിന് ഇറങ്ങി. ആഷ്ടണ്‍ അഗറും അശ്വിന്‍റെ അപരനെന്ന് വിളിപ്പേര് വീണ ഇന്ത്യ സ്പിന്നര്‍ മഹേഷ് പിതിയയുമാണ് ഓസീസ് ബാറ്റര്‍മാര്‍ക്ക് പന്തെറിഞ്ഞു കൊടുത്തത്. സ്റ്റീവ് സ്മിത്തിനും സ്പിന്നര്‍മാരായ ടോഡ് മര്‍ഫി, നേഥന്‍ ലിയോണ്‍ എന്നിവര്‍ക്കും ഓസീസ് കോച്ച് ആന്‍ഡ്ര്യു മക്‌ഡൊണാള്‍ഡ് വിശ്രമം അനുവദിച്ചിരുന്നു. പരിക്കുമൂലം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന കാമറൂണ്‍ ഗ്രീനും പരിശീലന സെഷനില്‍ മുഴുവന്‍  സമയവും പങ്കെടുത്തു. സ്പിന്‍ ബൗളിംഗ് പരിശീലകനായ ഡാനിയേല്‍ വെറ്റോറിയും ത്രോ ഡൗണുകളുമായി ഓസീസ് ബാറ്റര്‍മാരെ പരീക്ഷിച്ചു.    

നാഗ്പൂര്‍ ‍ടെസ്റ്റില്‍ മൂന്ന് ദിവസം കൊണ്ടാണ് ഓസ്ട്രേലിയ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയത്. നാഗ്പൂര്‍ ടെസ്റ്റില്‍ ഒറ്റ ഓസീസ് ബാറ്റര്‍ പോലും അര്‍ധസെഞ്ചുറിപോലും നേടിയിരുന്നില്ല. രണ്ടാം ടെസ്റ്റ് നടക്കുന്ന ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേ‍ഡിയത്തിലും ഓസ്ട്രേലിയയെ കാത്തിരിക്കുന്നത് സ്പിന്‍ പിച്ചാണെന്നാണ് വിലയിരുത്തല്‍. ഈ സാഹര്യത്തിലാണ് രണ്ടാം ടെസ്റ്റിന് മുമ്പ് നാഗ്പൂരിലെ സെന്‍റര്‍ വിക്കറ്റില്‍ ഓസ്ട്രേലിയ പരിശീലനം നടത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
ശ്രീലങ്കയെ എറിഞ്ഞ് നിയന്ത്രിച്ചു; വനിതാ ടി20യില്‍ ഇന്ത്യക്ക് 122 റണ്‍സ് വിജയലക്ഷ്യം