രാഹുലിന്റെ കീപ്പിംഗ് ദ്രാവിഡിനെക്കാള്‍ ഗംഭീരം, പക്ഷെ; വ്യത്യസ്ത അഭിപ്രായവുമായി മുന്‍ താരങ്ങള്‍

By Web TeamFirst Published Jan 18, 2020, 6:58 PM IST
Highlights

50 ഓവര്‍ ബാറ്റ് ചെയ്തശേഷം മുന്‍നിരയില്‍ ബാറ്റ് ചെയ്യുക എന്നത് ഒരുപാട് അധ്വാനമുള്ള ജോലിയാണ്. കാരണം 50 ഓവര്‍ കീപ്പ് ചെയ്യുന്നത് തന്നെ കളിക്കാരനിലെ ഊര്‍ജ്ജമെല്ലാം ഊറ്റിക്കളയും. ഇതിനുശേഷം ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യേണ്ടിവരിക എന്നത് ശരിക്കും ബുദ്ധിമുട്ടേറിയ കാര്യമാണ്.

രാജ്കോട്ട്: കെ എല്‍ രാഹുലിന്റെ വിക്കറ്റ് കീപ്പിംഗിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. കീപ്പറെന്ന നിലയില്‍ ദ്രാവിഡ് പുറത്തെടുത്തതിനേക്കാള്‍ മികച്ച പ്രകടനാണ് വിക്കറ്റിന് പിന്നില്‍ രാഹുല്‍ പുറത്തെടുക്കുന്നതെന്ന് ആകാശ് ചോപ്ര പറഞ്ഞു. ഇതൊക്കെയാണെങ്കിലും രാഹുലിനെ സ്ഥിരം വിക്കറ്റ് കീപ്പറാക്കരുതെന്നും ആകാശ് ചോപ്ര പറഞ്ഞു.

50 ഓവര്‍ ബാറ്റ് ചെയ്തശേഷം മുന്‍നിരയില്‍ ബാറ്റ് ചെയ്യുക എന്നത് ഒരുപാട് അധ്വാനമുള്ള ജോലിയാണ്. കാരണം 50 ഓവര്‍ കീപ്പ് ചെയ്യുന്നത് തന്നെ കളിക്കാരനിലെ ഊര്‍ജ്ജമെല്ലാം ഊറ്റിക്കളയും. ഇതിനുശേഷം ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യേണ്ടിവരിക എന്നത് ശരിക്കും ബുദ്ധിമുട്ടേറിയ കാര്യമാണ്. ബാറ്റിംഗ് മികവുള്ള കളിക്കാരന് കീപ്പിംഗ് കൂടി ചെയ്യാനാവുന്നുവെങ്കിലും അയാളെക്കൊണ്ട് കീപ്പ് ചെയ്യിക്കണമെന്ന് നിര്‍ബന്ധമില്ല. കാരണം രാഹുല്‍ അമൂല്യ പ്രതിഭയാണ്. രാഹുലിനെപ്പോലെ പ്രതിഭാധനനായ ഒരു കളിക്കാരന്റെ ജോലിഭാരം കൂട്ടാനല്ല, കുറയ്ക്കാനാണ് എപ്പോഴും ശ്രമിക്കേണ്ടത്.

ടീമിന്റെ സന്തുലനം നിലനിര്‍ത്താനായി വല്ലപ്പോഴും ഒരിക്കല്‍ രാഹുലിനോട് കീപ്പ് ചെയ്യാന്‍ ആവശ്യപ്പെടുന്നതില്‍ കുഴപ്പമില്ല. ദീര്‍ഘകാല അടിസ്ഥാനത്തില്‍ കരിയറില്‍ 10000 റണ്‍സടിക്കാന്‍ പ്രതിഭയുള്ള രാഹുലിനെ അതിന് അനുവദിക്കുകയാണ് വേണ്ടത്. കീപ്പിംഗ് കൂടി എല്‍പ്പിച്ചാല്‍ അയാള്‍ക്ക് ഒരിക്കലും അത് നേടാനാവില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഏകദിനങ്ങളില്‍ രാഹുലിനെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാക്കരുതെന്ന് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയയും അഭിപ്രായപ്പെട്ടു. ഏകദിനങ്ങളിലെങ്കിലും രാഹുല്‍ സ്ഥിരം വിക്കറ്റ് കീപ്പറാവുരുത്. ഏകദിനങ്ങളില്‍ സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍ തന്നെ വരുന്നതാണ് നല്ലത്. ഋഷഭ് പന്ത് ഇപ്പോള്‍ തന്നെ അതിനായി ടീമിലുണ്ട്. കഴിഞ്ഞ ദീവസം രാഹുലിനെ പരീക്ഷിച്ചു നോക്കിയതാണ്. അയാള്‍ ഗംഭീര പ്രകടനം പുറത്തെടുക്കുകയും ചെയ്തു. രാഹുലിന്റെ കീപ്പിംഗിനേക്കാള്‍ ഇന്ത്യക്ക് പ്രധാനം രാഹുലിന്റെ ബാറ്റിംഗാണ്. സ്ഥിരം വിക്കറ്റ് കീപ്പറായാല്‍ അത് രാഹുലിന്റെ ബാറ്റിംഗിനെ ബാധിക്കുമെന്നും മോംഗിയ പറഞ്ഞു.

click me!