അഹമ്മദാബാദ് ടെസ്റ്റിലും പാറ്റ് കമിന്‍സില്ല, ഇന്ത്യയെ വീഴ്ത്താന്‍ തന്ത്രമൊരുക്കുക സ്റ്റീവ് സ്മിത്ത് തന്നെ

Published : Mar 06, 2023, 12:32 PM ISTUpdated : Mar 06, 2023, 12:33 PM IST
 അഹമ്മദാബാദ് ടെസ്റ്റിലും പാറ്റ് കമിന്‍സില്ല, ഇന്ത്യയെ വീഴ്ത്താന്‍ തന്ത്രമൊരുക്കുക സ്റ്റീവ് സ്മിത്ത് തന്നെ

Synopsis

നാഗ്പൂരിലും ദില്ലിയിലും നടന്ന ആദ്യ രണ്ട് ടെസ്റ്റിലും കമിന്‍സിന്‍റെ നേതൃത്വത്തിലിറങ്ങിയ ഓസ്ട്രേലിയ ദയനീയമായി തോറ്റപ്പോള്‍ സ്മിത്തിന്‍റെ നേതൃത്വത്തില്‍ ഇന്‍ഡോര്‍ ടെസ്റ്റില്‍ ഓസ്ട്രേലിയ തകര്‍പ്പന്‍ ജയം നേടിയിരുന്നു.

 അഹമ്മദാബാദ്: ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിലും ഓസ്ട്രേലിയയെ വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് നയിക്കും. ഒമ്പതിന് തുടങ്ങുന്ന നാലാം ടെസ്റ്റിന് മുമ്പ് പാറ്റ് കമിന്‍സ് ഇന്ത്യയില്‍ തിരിച്ചെത്തില്ലെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് നാലാം ടെസ്ലും ഓസീസിനെ സ്മിത്ത് നയിക്കുമെന്ന് ഉറപ്പായത്. ടെസ്റ്റ് പരമ്പരക്ക് പിന്നാലെ നടക്കുന്ന ഏകദിന പരമ്പരയിലും കമിന്‍സ് കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 17 മുതലാണ് ഏകദിന പരമ്പര തുടങ്ങുന്നത്.

ക്യാന്‍സര്‍ ബാധിതയായ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ആദ്യ രണ്ട് ടെസ്റ്റിനുശേഷം കമിന്‍സ് നാട്ടിലേക്ക് മടങ്ങിയത്. നാഗ്പൂരിലും ദില്ലിയിലും നടന്ന ആദ്യ രണ്ട് ടെസ്റ്റിലും കമിന്‍സിന്‍റെ നേതൃത്വത്തിലിറങ്ങിയ ഓസ്ട്രേലിയ ദയനീയമായി തോറ്റപ്പോള്‍ സ്മിത്തിന്‍റെ നേതൃത്വത്തില്‍ ഇന്‍ഡോര്‍ ടെസ്റ്റില്‍ ഓസ്ട്രേലിയ തകര്‍പ്പന്‍ ജയം നേടിയിരുന്നു.

ടി20 ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുത്ത് ഡിവില്ലിയേഴ്സ്, അത് കോലിയും ഗെയ്‌ലുമല്ല

ഇന്‍ഡോറിലെ ടെസ്റ്റ് ജയത്തോടെ രണ്ട് വ്യത്യസ്ത പരമ്പരകളില്‍ ഇന്ത്യയില്‍ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഓസ്ട്രേലിയന്‍ നായകനെന്ന റെക്കോര്‍ഡും സ്മിത്ത് സ്വന്തമാക്കി. പാറ്റ് കമിന്‍സില്‍ നിന്ന് വ്യത്യസ്തമായി തന്ത്രങ്ങളുടെ കാര്യത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന സ്റ്റീവ് സ്മിത്ത് നാലാം ടെസ്റ്റിലും ഇന്ത്യക്ക് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. ഈ പരമ്പരയില്‍ ഒറ്റ അര്‍ധസെഞ്ചുറി പോലും നേടയില്ലെങ്കിലും മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ വീഴ്ത്തിയതിലൂടെ ആത്മവിശ്വാസം വീണ്ടെടുത്ത സ്മിത്ത് നാലാം ടെസ്റ്റില്‍ ബാറ്റിംഗിലും ഇന്ത്യക്ക് തലവേദനയാകും.

ആദ്യ മൂന്ന് ടെസ്റ്റിനെ അപേക്ഷിച്ച് ബാറ്റര്‍മാര്‍ക്ക് കൂടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്ന പിച്ചാണ് അഹമ്മദാബാദില്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആദ്യ മൂന്ന് ദിവസം ബാറ്റിംഗിനെ തുണക്കുമെന്ന് പ്രതീക്ഷിക്കുന്ന പിച്ചില്‍ ടോസ് നിര്‍ണായകമായേക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാന്‍ അഹമ്മദാബാദില്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.

ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ ടീം: Steve Smith (captain), Scott Boland, Alex Carey, Cameron Green, Peter Handscomb, Travis Head, Usman Khawaja, Marnus Labuschagne, Nathan Lyon, Lance Morris, Todd Murphy, Mitchell Starc, Matt Kuhnemann.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കിട്ടില്ലെന്നുറപ്പായിട്ടും ഗ്രീനിനെ സ്വന്തമാക്കാൻ ആദ്യ ലേലം വിളിച്ചത് മുംബൈ ഇന്ത്യൻസ്, കാരണം വെളിപ്പെടുത്തി ആകാശ് അംബാനി
ലേലത്തില്‍ ആരും ടീമിൽ എടുക്കാതിരുന്നപ്പോള്‍ ഇട്ട സ്റ്റാറ്റസ് മിനിറ്റുകള്‍ക്കകം ഡീലിറ്റ് ചെയ്ത് പൃഥ്വി ഷാ