ഷാര്‍ദുല്‍ പുറത്തായേക്കും, തിലക് വര്‍മയ്ക്ക് സാധ്യത! ഏകദിന പരമ്പര പിടിക്കാന്‍ ഇന്ത്യ നാളെ ഓസീസിനെതിരെ

Published : Sep 23, 2023, 07:47 PM IST
ഷാര്‍ദുല്‍ പുറത്തായേക്കും, തിലക് വര്‍മയ്ക്ക് സാധ്യത! ഏകദിന പരമ്പര പിടിക്കാന്‍ ഇന്ത്യ നാളെ ഓസീസിനെതിരെ

Synopsis

ഒന്നാം ഏകദിനത്തെ പോലെ ശുഭ്മാല്‍ ഗില്‍ - റുതുരാജ് ഗെയ്കവാദ് സഖ്യം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്നാം സ്ഥാനത്ത് ശ്രേയസ് അയ്യര്‍ക്ക് വീണ്ടും അവസരം നല്‍കും. നാലാമന്‍ ക്യാപ്റ്റന്‍ രാഹുല്‍.

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനം വിജയിച്ച ആത്മവിശ്വാസത്തില്‍ നാളെ രണ്ടാം മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ഉച്ചയ്ക്ക് ഒരു മണിക്ക് മത്സരത്തിന് ടോസ് വീഴും. രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഓസ്‌ട്രേലിയവാട്ടെ പരമ്പരയിലേക്ക് തിരിച്ചുവരാനുള്ള ശ്രമവും നടത്തും. വിരാട് കോലി, രോഹിത ശര്‍മ, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത്തിന് പകരം കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. നാളെ ഇന്‍ഡോറില്‍ ഇറങ്ങുമ്പോള്‍ ടീമില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്.

ഒന്നാം ഏകദിനത്തെ പോലെ ശുഭ്മാല്‍ ഗില്‍ - റുതുരാജ് ഗെയ്കവാദ് സഖ്യം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്നാം സ്ഥാനത്ത് ശ്രേയസ് അയ്യര്‍ക്ക് വീണ്ടും അവസരം നല്‍കും. നാലാമന്‍ ക്യാപ്റ്റന്‍ രാഹുല്‍. പിന്നാലെ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ സ്പിന്‍ ദ്വയം സ്ഥാനം നിലനിര്‍ത്തും. ഷാര്‍ദുല്‍ താക്കൂറിന്റെ സ്ഥാനാണ് ചോദ്യചിഹ്നം. ഷാര്‍ദുലിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍, തിലക് വര്‍മ എന്നിവരില്‍ ഒരാള്‍ ടീമിലെത്താന്‍ സാധ്യതയേറെ. അതുമല്ലെങ്കില്‍ ഷാര്‍ദുലിന് പകരം മുഹമ്മദ് സിറാജ് ടീമിലെത്തും. മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര എന്നിവരും സ്ഥാനം നിലനിര്‍ത്തും.
 
സാധ്യതാ ഇലവന്‍: ശുഭ്മാല്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ താക്കൂര്‍ / വാഷിംഗ്ടണ്‍ സുന്ദര്‍ / മുഹമ്മദ് സിറാജ് / തിലക് വര്‍മ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര.

ത്രിശൂലവും പരമശിവന്റെ ചന്ദ്രക്കലയും മാത്രമല്ല! വാരണാസിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സവിശേഷതകളേറെ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളം-ഝാര്‍ഖണ്ഡ് മത്സരം സമനിലയില്‍
അവസാന പന്തില്‍ ഏദന്റെ വക സിക്‌സ്! രാജസ്ഥാന്റെ 344 റണ്‍സ് വിജയലക്ഷ്യം മറികടന്ന് കേരളം