ഓസ്ട്രേലിയയെ ഇന്ത്യ 'ചാക്കിലിട്ട് ഇടിച്ചു'വെന്ന് അക്തര്‍

By Web TeamFirst Published Dec 30, 2020, 7:25 PM IST
Highlights

അദ്യ ടെസ്റ്റിലെ ദയനീയ തോല്‍വിക്ക് ശേഷം രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം തങ്ങളുടെ പ്രതിഭ മുഴുവന്‍ പുറത്തെടുത്താണ് ഈ ജയം സാധ്യമാക്കിയത്. ഇതാണ് ഇന്ത്യന്‍ ടീമിന്‍റെ പ്രത്യേകത. കളി ജയിക്കാന്‍ അവര്‍ പുറത്തെടുത്ത ധൈര്യവും സമര്‍പ്പണവും അഭിനന്ദനാര്‍ഹമാണ്.

കറാച്ചി: ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നേടിയ ജയത്തെ അഭിനന്ദിച്ച് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ഒരാളെ ചാക്കില്‍ കെട്ടിയിട്ട് ഇടക്കുന്നതുപോലെയാണ് ഇന്ത്യ ഓസ്ട്രേലിയയെ മെല്‍ബണില്‍ തോല്‍പ്പിച്ചതെന്ന് അക്തര്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

അദ്യ ടെസ്റ്റിലെ ദയനീയ തോല്‍വിക്ക് ശേഷം രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം തങ്ങളുടെ പ്രതിഭ മുഴുവന്‍ പുറത്തെടുത്താണ് ഈ ജയം സാധ്യമാക്കിയത്. ഇതാണ് ഇന്ത്യന്‍ ടീമിന്‍റെ പ്രത്യേകത. കളി ജയിക്കാന്‍ അവര്‍ പുറത്തെടുത്ത ധൈര്യവും സമര്‍പ്പണവും അഭിനന്ദനാര്‍ഹമാണ്.  മൂന്ന് സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനിറങ്ങിയത്. പക്ഷെ അതൊന്നും അവരുടെ വിജയം തടഞ്ഞില്ല. ശാന്തനായി ടീമിനെ നയിച്ച രഹാനെ ഇപ്പോള്‍ വിജയഘോഷത്തിന് നടുവിലാണെന്നും അക്തര്‍ പറഞ്ഞു.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയ മുഹമ്മദ് സിറാജും ശുഭ്മാന്‍ ഗില്ലും വരുംകാലത്തെ താരങ്ങളാണെന്നും അക്തര്‍ പറഞ്ഞു. പരിക്കേറ്റ ഷമിക്ക് പകരം ഇന്ത്യ സിറാജിന് അവസരം നല്‍കി.അയാള്‍ അഞ്ച് വിക്കറ്റുമായി തിളങ്ങി. തന്‍റെ പിതാവ് മരിച്ചപ്പോള്‍ പോലും പോവാന്‍ കഴിയാതിരുന്ന സിറാജ് പിതാവിന് ഉചിതമായ അന്ത്യാഞ്ജലിയാണ് ഒരുക്കിയത്.

ശുഭ്മാന്‍ ഗില്‍ വരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ താരമാണ്. അദ്യ ടെസ്റ്റിലെ തോല്‍വിക്കുശേഷം ഇന്ത്യന്‍ താരങ്ങള്‍ നിരാശരായില്ല. വെല്ലുവിളി എറ്റെടുത്ത് ജയിച്ചു കയറി. ഇത്തരം പ്രകടനങ്ങള്‍ കാണുമ്പോള്‍ അത് ഏത് രാജ്യമായാലും ഏത് മതമായാലും എനിക്ക് സന്തോഷം വരും-അക്തര്‍ പറഞ്ഞു.

click me!