പൗരത്വ ഭേദഗതി നിയമത്തിനെതിരെ വാംഖഡെഡിയലും പ്രതിഷേധം

By Web TeamFirst Published Jan 14, 2020, 6:51 PM IST
Highlights

പൗരത്വ നിയമഭേദഗതി വേണ്ടെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കരുതെന്നും എഴുതിയ ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് കാണികള്‍ പ്രതിഷേധിച്ചത്.

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ക്രിക്കറ്റ് ആരാധകരും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് ഗ്യാലറിയില്‍ കാണികള്‍ പ്രതിഷേധസ്വരമുയര്‍ത്തിയത്.

പൗരത്വ നിയമഭേദഗതി വേണ്ടെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കരുതെന്നും എഴുതിയ ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് കാണികള്‍ പ്രതിഷേധിച്ചത്. നോ, സിഎഎ, നോ എന്‍പിആര്‍, നോ എന്‍പിആര്‍ എന്നെഴുതിയ ടീ ഷര്‍ട്ടുകള്‍ ധരിച്ച്  മത്സരത്തിനിടെ ഗ്യാലറിയില്‍ എഴുന്നേറ്റ് നിന്ന് ഉച്ചത്തില്‍ ഇന്ത്യാ...ഇന്ത്യാ...എന്ന് ഉറക്കെ വിളിച്ചായിരുന്നു ഒരുവിഭാഗം ആരാധകര്‍ പ്രതിഷേധം വ്യക്തമാക്കിയത്.

Stadium shouting slogans of NO , and .

MUMBAI i love you more and more. pic.twitter.com/0fBmxeBQeN

— Nomaan Sayed (@NomaanSayed26)

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ49.1 ഓവറില്‍ 255 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. മറുപടി ബാറ്റിംഗില്‍ ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഓസ്ട്രേലിയ മികച്ച നിലയിലാണ്.

This is at Mumbai's Wankhede stadium.. cricket match .. pic.twitter.com/NYkMhYaqrt

— Niraj Bhatia (@bhatia_niraj23)
click me!