സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ബംഗ്ലാദേശ് ഓപ്പണര്‍മാര്‍, ബ്രേക്ക് ത്രൂവുമായി ഉമേഷ്

By Gopala krishnanFirst Published Dec 17, 2022, 12:34 PM IST
Highlights

നാലാം ദിനം അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് ബംഗ്ലാദേശ് ഓപ്പണര്‍മാരായ ഷാന്‍റോയും ഹസനും പുറത്തെടുത്തത്. വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ബംഗ്ലാദേശ് ഷാന്‍റോയുടെയും ഹസന്‍റെയും ബാറ്റിംഗ് കരുത്തില്‍ മുന്നേറി.

ചിറ്റഗോറം: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 513 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് ഓപ്പണര്‍മാരുടെ സെഞ്ചുറി കൂട്ടുകെട്ടിന്‍റെ കരുത്തില്‍ തിരിച്ചടിക്കുന്നു. ഓപ്പണര്‍മാരായ നജീമുള്‍ ഹൊസൈന്‍ ഷാന്‍റോയും സാക്കിര്‍ ഹസനും ഓപ്പണിംഗ് വിക്കറ്റില്‍ 124 റണ്‍സാണ് അടിച്ചെടുത്തത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തിട്ടുണ്ട്. 64 റണ്‍സുമായി സാക്കിര്‍ ഹസനും ഒരു റണ്ണുമായി ലിറ്റണ്‍ ദാസും ക്രീസില്‍. സെഞ്ചുറി കൂട്ടുകെട്ടിനുശേഷം ഷാന്‍റോ(67), യാസിര്‍ അലി(5) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് രണ്ടാം ദിനം നഷ്ടമായത്.

തിരിച്ചടിച്ച് ബംഗ്ലാദേശ്

നാലാം ദിനം അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് ബംഗ്ലാദേശ് ഓപ്പണര്‍മാരായ ഷാന്‍റോയും ഹസനും പുറത്തെടുത്തത്. വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ബംഗ്ലാദേശ് ഷാന്‍റോയുടെയും ഹസന്‍റെയും ബാറ്റിംഗ് കരുത്തില്‍ മുന്നേറി. ഓപ്പണിംഗ് വിക്കറ്റില്‍ 124 റണ്‍സടിച്ച ഇരുവരെയും പുറത്താക്കാനാവാതെ ബൗളര്‍മാര്‍ വെള്ളം കുടിച്ചപ്പോള്‍ ഉമേഷ് യാദവാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 67 റണ്‍സെടുത്ത ഷാന്‍റോയെ ഉമേഷ് റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു.

പിന്നാലെ വണ്‍ ഡൗണായെത്തിയ യാസിര്‍ അലിയെ(5) നിലയുറപ്പിക്കും മുമ്പെ മടക്കി അക്സര്‍ ബംഗ്ലാദേശിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു. രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഹസന്‍റെയും ലിറ്റണ്‍ ദാിന്‍റെയും ബാറ്റിംഗ് അവരെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 140 ല്‍ എത്തിച്ചു. ഇന്ത്യക്കായി അശ്വിന്‍ 14 ഓവറും കുല്‍ദീപ് ഏഴ് ഓവറും സിറാജ് 10 ഓവറും പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായില്ല. അക്സര്‍ പട്ടേലും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീഴ്ത്തി.

click me!