ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടി20; സ‌ഞ്‌ജു സാംസണ്‍ ഇന്നുമില്ല; ടോസ് ഇന്ത്യക്ക്

Published : Nov 07, 2019, 06:39 PM ISTUpdated : Nov 07, 2019, 06:42 PM IST
ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടി20; സ‌ഞ്‌ജു സാംസണ്‍ ഇന്നുമില്ല; ടോസ് ഇന്ത്യക്ക്

Synopsis

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിലും സഞ്ജു വി സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യയിറങ്ങുന്നത്

രാജ്‌കോട്ട്: മലയാളി ആരാധകരുടെ ആവശ്യം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്‍റ് ഇന്നും കേട്ടില്ല. ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിലും സഞ്ജു വി സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യയിറങ്ങുന്നത്. രാജ്‌കോട്ടില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. ആദ്യ ടി20 തോറ്റ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്താനാണ് ഇറങ്ങുന്നത്. 

'മഹ'യുടെ പശ്‌ചാത്തലത്തില്‍ മഴ ഭീഷണിയിലാണ് മത്സരം നടക്കുക.  രാജ്‌കോട്ടിലെ സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ മത്സരം ആരംഭിക്കുന്ന ഏഴ് മണി മുതല്‍ രാത്രി 11 മണി വരെ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. മഴ കളി മുടക്കിയാല്‍ തിരിച്ചടിയേല്‍ക്കുക ടീം ഇന്ത്യക്കാണ്. ദില്ലിയില്‍ നടന്ന ആദ്യ ടി20യില്‍ തോറ്റ ഇന്ത്യക്ക് പരമ്പരയിലെ അവസാന മത്സരം അഗ്‌നിപരീക്ഷയാകും. 

ഇന്ത്യ പ്ലെയിംഗ് ഇലവന്‍

Rohit Sharma(c), Shikhar Dhawan, Lokesh Rahul, Shreyas Iyer, Rishabh Pant(w), Shivam Dube, Krunal Pandya, Washington Sundar, Deepak Chahar, Yuzvendra Chahal, K Khaleel Ahmed

ബംഗ്ലാദേശ് പ്ലെയിംഗ് ഇലവന്‍

Liton Das, Mohammad Naim, Soumya Sarkar, Mushfiqur Rahim(w), Mahmudullah(c), Afif Hossain, Mosaddek Hossain, Aminul Islam, Shafiul Islam, Mustafizur Rahman, Al-Amin Hossain

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'
ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം