രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശിന് കൂട്ടത്തകര്‍ച്ച; ഇന്ത്യ ഇന്നിംഗ്സ് ജയത്തിലേക്ക്

By Web TeamFirst Published Nov 23, 2019, 6:13 PM IST
Highlights

സ്കോര്‍ ബോര്‍ഡിര്‍ റണ്ണെത്തും മുമ്പെ ഷദ്മാന്‍ ഇസ്ലാമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ഇഷാന്ത് തൊട്ടു പിന്നാലെ ക്യാപ്റ്റന്‍ മോനിമുള്‍ ഹഖിനെ(0) വൃദ്ധിമാന്‍ സാഹയുടെ കൈകളില്‍ എത്തിച്ചു. മൊഹമ്മദ് മിഥുനെ(6) ഉമേഷും പുറത്താക്കി.

കൊല്‍ക്കത്ത: ആദ്യ ഇന്നിംഗ്സിന്റെ തനിയാവര്‍ത്തനം പോലെ പിങ്ക് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ മുട്ടിടിച്ച് ബംഗ്ലാദേശ്. 241 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ബംഗ്ലാദേശിന് രണ്ടാം ഇന്നിംഗ്സില്‍ 13 റണ്‍സെടുക്കുമ്പോഴേക്കും നാല് വിക്കറ്റുകള്‍ നഷ്ടമായി. ആദ്യ ഇന്നിംഗ്സിലേതുപോലെ ഇഷാന്ത് ശര്‍മയാണ് ബംഗ്ലാദേശിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്.

സ്കോര്‍ ബോര്‍ഡിര്‍ റണ്ണെത്തും മുമ്പെ ഷദ്മാന്‍ ഇസ്ലാമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ഇഷാന്ത് തൊട്ടു പിന്നാലെ ക്യാപ്റ്റന്‍ മോനിമുള്‍ ഹഖിനെ(0) വൃദ്ധിമാന്‍ സാഹയുടെ കൈകളില്‍ എത്തിച്ചു. മൊഹമ്മദ് മിഥുനെ(6) ഉമേഷും പുറത്താക്കി. പിന്നാലെ ഇമ്രുള്‍ കെയ്സിനെ(5) സ്ലിപ്പില്‍ കോലിയുടെ കൈകളിലെത്തിച്ച് ഇഷാന്ത് വീണ്ടും ആഞ്ഞടിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെന്ന നിലയിലാണ്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ബംഗ്ലാദേശിന് ഇനിയും

നേരത്തെ 241 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സടിച്ച് ഒന്നാം ഇന്നിംഗ്ല് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലി (136)യാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ചേതേശ്വര്‍ പൂജാര (55), അജിന്‍ക്യ രഹാനെ (51) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ബംഗ്ലാദേശിനായി അല്‍ അമീന്‍ ഹുസൈന്‍, ഇബാദത്ത് ഹുസൈന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

ക്യാപ്റ്റന്‍ വിരാട് കോലിയുടെ 27ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു രണ്ടാം ദിവസത്തെ ഹൈലൈറ്റ്‌സ്. 194 പന്തില്‍ 18 ബൗണ്ടറകള്‍ ഉള്‍പ്പെടുന്നതാണ് കോലിയുടെ ഇന്നിംഗ്സ്. രഹാനെയ്‌ക്കൊപ്പം കൂട്ടിച്ചേര്‍ത്ത 99 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംഗ്സിലെ ഉയര്‍ന്ന കൂട്ടുകെട്ട്. മൂന്നിന് 174 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം ആരംഭിച്ചത്. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ രഹാനെ മടങ്ങി. രഹാനെയെ തയ്ജുല്‍ ഇസ്ലാമിന്റെ പന്തില്‍ ഇബാദത്ത് ഹുസൈന്‍ ക്യാച്ചെടുത്ത് പുറത്താക്കി. ഏഴ് ഫോര്‍ അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിങ്‌സ്.

പിന്നാലെ എത്തിയവരില്‍ ആര്‍ക്കും പിങ്ക് പന്തില്‍ പിടിച്ചുനില്‍ക്കാനായില്ല. രവീന്ദ്ര ജഡേജ (12), ആര്‍ അശ്വിന്‍ (9), ഉമേഷ് യാദവ് (0), ഇശാന്ത് ശര്‍മ (0) എന്നിവര്‍ പെട്ടന്ന് മടങ്ങി. മായങ്ക് അഗര്‍വാള്‍ (14), രോഹിത് ശര്‍മ (21), ചേതേശ്വര്‍ പൂജാര എന്നിവരുടെ വിക്കറ്റുകള്‍ ഇന്നലെ നഷ്ടമായിരുന്നു. വൃദ്ധിമാന്‍ സാഹ (17), മുഹമ്മദ് ഷമി (10) എന്നിവര്‍ പുറത്താവാതെ നിന്നു.

നേരത്തെ, ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 106ന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ഇശാന്ത് ശര്‍മയാണ് സന്ദര്‍ശകരെ തകര്‍ത്തത്. ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്ത്യന്‍ പേസര്‍മാര്‍ ഇന്നും ആ പ്രകടനം തുടര്‍ന്നാല്‍ മത്സരം രണ്ടാം ദിനം അവസാനിക്കും.

click me!