രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിംഗ്, ഇന്ത്യന്‍ ടീമില്‍ സര്‍പ്രൈസ് മാറ്റം

Published : Dec 22, 2022, 09:32 AM IST
രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിംഗ്, ഇന്ത്യന്‍ ടീമില്‍ സര്‍പ്രൈസ് മാറ്റം

Synopsis

2010ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആണ് ഉനദ്ഘട്ട് അവസാനമായി ടെസ്റ്റില്‍ ഇന്ത്യക്കായി പന്തെറിഞ്ഞത്. അതിനുശേഷം ഇന്ത്യക്കായി ഏഴ് ഏകദിനങ്ങളിലും 10 ടി20 മത്സരങ്ങളിലും കളിച്ചെങ്കിലും ഉനദ്ഘട്ടിനെ ടെസ്റ്റിലേക്ക് ഒരിക്കല്‍ പോലും പരിഗണിച്ചിരുന്നില്ല.

ധാക്ക: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് ഇന്നിറങ്ങുന്നത്. യാസിറിന് പകരം മൊനിമുള്‍ ഹഖും എബാദൊത്തിന് പകരം ടസ്കിന്‍ അഹമ്മദും ബംഗ്ലാദേശ് ഇലവനിലെത്തി.

ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ ഇന്ത്യന്‍ ടീമും അപ്രതീക്ഷിത മാറ്റം വരുത്തി. ആദ്യ ടെസ്റ്റിലെ മാന്‍ ഓഫ് ദ് മാച്ചായ കുല്‍ദീപ് യാദവിനെ പുറത്തിരുത്തി ഇന്ത്യ പേസര്‍ ജയദേവ് ഉനദ് ഘട്ടിന് അന്തിമ അലവനില്‍ അവസരം നല്‍കി. അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ 10 മത്സരങ്ങളില്‍ 19 വിക്കറ്റെടുത്ത് ഉനദ്ഘട്ട് തിളങ്ങിയിരുന്നു.

ബാബര്‍ അസമിന്‍റെ ക്യാപ്റ്റന്‍സി തെറിപ്പിക്കണോ; മറുപടിയുമായി ഷാഹിദ് അഫ്രീദി

2010ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആണ് ഉനദ്ഘട്ട് അവസാനമായി ടെസ്റ്റില്‍ ഇന്ത്യക്കായി പന്തെറിഞ്ഞത്. അതിനുശേഷം ഇന്ത്യക്കായി ഏഴ് ഏകദിനങ്ങളിലും 10 ടി20 മത്സരങ്ങളിലും കളിച്ചെങ്കിലും ഉനദ്ഘട്ടിനെ ടെസ്റ്റിലേക്ക് ഒരിക്കല്‍ പോലും പരിഗണിച്ചിരുന്നില്ല. ഇന്ന് പ്ലേയിംഗ് ഇലവനിലെത്തിയതോടെരണ്ട് ടെസ്റ്റുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താമെന്ന റെക്കോര്‍ഡ് ഉനദ്ഘട്ടിന്‍റെ പേരിലാവുമായിരുന്നു.

Bangladesh (Playing XI): Najmul Hossain Shanto, Zakir Hasan, Mominul Haque, Litton Das, Mushfiqur Rahim, Shakib Al Hasan(c), Nurul Hasan(w), Mehidy Hasan Miraz, Taijul Islam, Khaled Ahmed, Taskin Ahmed.

India (Playing XI): KL Rahul(c), Shubman Gill, Cheteshwar Pujara, Virat Kohli, Rishabh Pant(w), Shreyas Iyer, Axar Patel, Ravichandran Ashwin, Jaydev Unadkat, Umesh Yadav, Mohammed Siraj.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഒടുവില്‍ നിര്‍ണായക തീരുമാനമെടുത്ത് ജയ് ഷാ, ബംഗ്ലാദേശ് ടി20 ലോകകപ്പില്‍ നിന്ന് പുറത്ത്, പകരം സ്കോട്ട്‌ലൻഡ് കളിക്കും
32 പന്തില്‍ 76, കളിയിലെ താരം, എന്നിട്ടും ഇഷാന്‍ കിഷനെ വിമര്‍ശിച്ച് ന്യൂസിലന്‍ഡ് മുന്‍താരം, കാരണം ഇതാണ്