രണ്ടാം ടെസ്റ്റ്: ടോസ് ഭാഗ്യം ഇന്ത്യക്ക്; വമ്പന്‍ മാറ്റങ്ങളുമായി ടീമുകള്‍, അക്‌സറിന് അരങ്ങേറ്റം

By Web TeamFirst Published Feb 13, 2021, 9:14 AM IST
Highlights

ആദ്യ ടെസ്റ്റില്‍ ഏറെ വിമര്‍ശനം കേട്ട സ്‌പിന്നര്‍ ഷഹബാസ് നദീമിന് പകരം കുല്‍ദീപ് യാദവും ഇലവനിലെത്തി. 

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ടീം ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ ഏറെ വിമര്‍ശനം കേട്ട സ്‌പിന്നര്‍ ഷഹബാസ് നദീം പുറത്തായപ്പോള്‍ അക്‌സര്‍ പട്ടേലിന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുങ്ങി. സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചതോടെ മുഹമ്മദ് സിറാജും ഓള്‍റൗണ്ടര്‍ വാഷിംഗ്‌ടണ്‍ സുന്ദറിന് പകരക്കാരനായി കുല്‍ദീപ് യാദവും ഇലവനിലെത്തി. 

അതേസമയം നാല് മാറ്റങ്ങളാണ് ഇംഗ്ലീഷ് ടീമിലുള്ളത്. ഡോം ബെസ്സ്, ജിമ്മി ആൻഡേഴ്സൺ, ജോഫ്ര ആർച്ചർ, ജോസ് ബട്‍ലർ എന്നിവർക്ക് പകരം ബെൻ ഫോക്സ്, സ്റ്റുവർട്ട് ബ്രോഡ്, മോയീൻ അലി, ഓലി സ്റ്റോണ്‍ എന്നിവര്‍ പ്ലേയിംഗ് ഇലവനിലെത്തി. ആർച്ചറിന് പരിക്ക് തിരിച്ചടിയായപ്പോൾ ആൻഡേഴ്സണ് റൊട്ടേഷന്‍ പോളിസി പ്രകാരം വിശ്രമം അനുവദിക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ 1-0ന് മുന്നിലാണ്.  

ഇന്ത്യ പ്ലെയിംഗ് ഇലവന്‍: Rohit Sharma, Shubman Gill, Cheteshwar Pujara, Virat Kohli(c), Ajinkya Rahane, Rishabh Pant(w), Axar Patel, Ravichandran Ashwin, Kuldeep Yadav, Ishant Sharma, Mohammed Siraj

ഇംഗ്ലണ്ട് പ്ലെയിംഗ് ഇലവന്‍: Rory Burns, Dominic Sibley, Daniel Lawrence, Joe Root(c), Ben Stokes, Ollie Pope, Ben Foakes(w), Moeen Ali, Stuart Broad, Jack Leach, Olly Stone

ഇംഗ്ലണ്ടിനെ തുരത്താതെ വഴിയില്ല; ചെന്നൈയിലെ രണ്ടാം പരീക്ഷ ഇന്നുമുതല്‍

click me!