
രാജ്കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടി20 മത്സരം ഇന്ന് രാജ്കോട്ടില്‍ നടക്കും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് 2-0ന് മുന്നിലാണ് ഇന്ത്യ. ഇന്ന് നടക്കുന്ന മൂന്നാം മത്സരവും ജയിച്ച് അഞ്ച് മത്സര പരമ്പര പിടിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ പരമ്പരയില്‍ ജീവന്‍ നിലനിത്താനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.
ആദ്യരണ്ട് കളികളും ജയിച്ച ടീമില്‍ഇന്ത്യ ഇന്ന് മാറ്റങ്ങള്‍ വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന പേസര്‍ മുഹമ്മ് ഷമിക്ക് ഇന്നും വിശ്രമം അനുവദിക്കാനാണ് സാധ്യത. ചാമ്പ്യൻസ് ട്രോഫി ടീമിലുള്ള മുഹമ്മദ് ഷമി പൂര്‍ണ കായികക്ഷമത കൈവരിച്ചിട്ടില്ലെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ ഷമിയെ കളിപ്പിച്ച് റിസ്ക് എടുക്കാന്‍ ഇന്ത്യ തയാറായേക്കില്ല.
2024ലെ ഏറ്റവും മികച്ച ടെസ്റ്റ് താരത്തെ പ്രഖ്യാപിച്ച് ഐസിസി; ജസ്പ്രീത് ബുമ്രക്ക് അപൂര്‍വനേട്ടം
ഓപ്പണര്‍മാരായി സഞ്ജു സാംസണും അഭിഷേക് ശര്‍മയും തുടരുമെങ്കിലും ഇംഗ്ലണ്ടിന്‍റെ എക്സ്പ്രസ് പേസര്‍മാര്‍ക്കെതിരെ സഞ്ജുവിന്‍റെ ബാറ്റിംഗ് ഇന്ന് സൂഷ്മമായി വിലയിരുത്തപ്പെടുമെന്നുറപ്പ്. ആദ്യ രണ്ട് കളികളിലും വലിയ സ്കോര്‍ നേടാതെ പുറത്തായ സഞ്ജുവിന് ഇന്ന് ഫോമിലാവേണ്ടത് അനിവാര്യമാണ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ ഫോമും ഇന്ത്യക്ക് ആശങ്ക ഉണര്‍ത്തുന്ന കാര്യമാണ്.
മറുവശത്ത് അര്‍ഷ്ദീപ് സിംഗിന്‍റെ ഷോര്‍ട്ട് ബോളിന് മുന്നില്‍ രണ്ട് കളികളിലും പുറത്തായ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്‍റെയും ബെന്‍ ഡക്കറ്റിന്‍റെയും മങ്ങിയ പ്രകടനങ്ങൾക്ക് പുറമെ വരുണ്‍ ചക്രവര്‍ത്തിയുടെ സ്പിന്നിന് മുന്നില്‍ പതറുന്ന മധ്യനിരയാണ് ഇംഗ്ലണ്ടിന്‍റെ തലവേദന.ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ മാത്രമാണ് ആദ്യ രണ്ട് കളികളിലും ആധികാരിക ബാറ്റിംഗ് കാഴ്ചവെച്ച ഒരേയൊരു താരം.
2024ലെ ഐസിസി ഏകദിന വനിതാ താരമായി സ്മൃതി മന്ദാന, അസ്മത്തുള്ള ഒമര്‍സായി പുരുഷ താരം
ചെന്നൈയില്‍ നടന്ന രണ്ടാം ടി20യില്‍ മൂന്ന് സ്പിന്നര്‍മാരുമായി ഇംഗ്ലണ്ടിനെ പൂട്ടിയ ഇന്ത്യ ഇന്ന് പേസര്‍ ഹര്‍ഷിത് റാണക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കാന്‍ സാധ്യതയുണ്ട്. ഹര്‍ഷിത് റാണ വരുമ്പോള്‍ ആദ്യ രണ്ട് കളികളിലും റണ്‍സ് വഴങ്ങിയില്ലെങ്കിലും വിക്കറ്റൊന്നും നേടാനാവാതിരുന്ന രവി ബിഷ്ണോയ് പുറത്തായേക്കും. ബാറ്റിംഗ് നിരയില്‍ ധ്രുവ് ജുറെലിന് പകരം ശിവം ദുബെ പ്ലേയിംഗ് ഇലവനിലെത്താനുള്ള സാധ്യതയും മുന്നിലുണ്ട്.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ: സഞ്ജു സാംസൺ,അഭിഷേക് ശർമ്മ,സൂര്യകുമാർ യാദവ്,തിലക് വർമ്മ,ഹാർദിക് പാണ്ഡ്യ,ശിവം ദുബെ,വാഷിംഗ്ടൺ സുന്ദർ,അക്സർ പട്ടേൽ,ഹർഷിത് റാണ,അർഷ്ദീപ് സിങ് , വരുൺ ചക്രവർത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!