തുടക്കത്തിലെ കൂട്ടത്തകര്‍ച്ച; ഗില്ലും യശസ്വിയും പാടീദാറും പുറത്ത്; രാജ്കോട്ടില്‍ ഇന്ത്യ ബാക് ഫൂട്ടില്‍

Published : Feb 15, 2024, 10:48 AM IST
തുടക്കത്തിലെ കൂട്ടത്തകര്‍ച്ച; ഗില്ലും യശസ്വിയും പാടീദാറും പുറത്ത്; രാജ്കോട്ടില്‍ ഇന്ത്യ ബാക് ഫൂട്ടില്‍

Synopsis

സ്കോര്‍ ബോര്‍ഡിര്‍ രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഒമ്പത് നേരിട്ടെങ്കിലും റണ്‍സൊന്നുമെടുക്കാതെ ഗില്‍ മടങ്ങി. മാര്‍ക്ക് വുഡിന്‍റെ ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തില്‍ ബാറ്റ് വെച്ച ഗില്‍ വിക്കറ്റിന് പിന്നില്‍ ഫോക്സിന്‍റെ കൈകളിലൊതുങ്ങി.

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പാടീദാര്‍ എന്നിവരെ ആദ്യ മണിക്കൂറില്‍ തന്നെ നഷ്ടമായ ഇന്ത്യ ഒടുവില്‍ വിവരം  ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയിലാണ്. 29 റണ്‍സോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നാല് റണ്‍സുമായി രവീന്ദ്ര ജഡേജയും ക്രീസില്‍.

ടോസിലെ ഭാഗ്യം മാത്രം

ടോസിലെ ഭാഗ്യവുമായി ക്രീസിലെത്തിയ ഇന്ത്യക്ക് യശസ്വി ജയ്സ്വാളും രോഹിത് ശര്‍മയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 22 റണ്‍സടിച്ചെങ്കിലും നാലാം ഓവറില്‍ 10 പന്തില്‍ 10 റണ്‍സെടുത്ത യശസ്വിയെ സ്ലിപ്പില്‍ ജോ റൂട്ടിന്‍റെ കൈകളിലെത്തിച്ച് മാര്‍ക്ക് വുഡ് ഞെട്ടിച്ചു. കഴിഞ്ഞ മത്സരത്തില്‍  സെഞ്ചുറിയുമായി ഫോമിലെത്തിയെന്ന് തെളിയിച്ച ശുഭ്മാന്‍ ഗില്ലിന്‍റെ ഊഴമായിരുന്നു അടുത്തത്.

സ്കോര്‍ ബോര്‍ഡിര്‍ രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഒമ്പത് നേരിട്ടെങ്കിലും റണ്‍സൊന്നുമെടുക്കാതെ ഗില്‍ മടങ്ങി. മാര്‍ക്ക് വുഡിന്‍റെ ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തില്‍ ബാറ്റ് വെച്ച ഗില്‍ വിക്കറ്റിന് പിന്നില്‍ ഫോക്സിന്‍റെ കൈകളിലൊതുങ്ങി.

ഇഷാൻ കിഷന് മുട്ടന്‍ പണി വരുന്നു; രഞ്ജിയില്‍ കളിക്കാതെ ഐപിഎല്ലിന് ഒരുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി ബിസിസിഐ

തുടക്കത്തിലെ രണ്ട് വിക്കറ്റ് വീണതോടെ പ്രതിരോധത്തിലായ ഇന്ത്യക്ക് മൂന്നാം പ്രഹരമേല്‍പ്പിച്ചത് സ്പിന്നര്‍ ടോം ഹാര്‍ട്‌ലിയാണ്. രജത് പാടീദാറിനെ കവറില്‍ ബെന്‍ ഡക്കറ്റിന്‍റെ കൈകളിലെത്തിച്ചാണ് ഹാര്‍ട്‌ലി തുടക്കത്തിലെ ഞെട്ടിച്ചത്. അസാധാരമായി കുത്തി ഉയര്‍ന്ന പന്തില്‍ ബാറ്റ് വെച്ച പാടീദാര്‍ കവറില്‍ പിടികൊടുക്കുകയായിരുന്നു. ഹാര്‍ട്‌ലിയുടെ പന്തില്‍ രോഹിത് സ്ലിപ്പില്‍ നല്‍കിയ ക്യാച്ച് ജോ റൂട്ട് കൈവിട്ടത് ഇന്ത്യക്ക് അനുഗ്രഹമായി. പിന്നാലെ ആന്‍ഡേഴ്സന്‍റെ പന്തില്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെങ്കിലും റിവ്യൂവിലൂടെ രക്ഷപ്പെട്ടു.

നേരത്തെ സര്‍ഫറാസ് ഖാനും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിനും ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയപ്പോള്‍ അക്സര്‍ പട്ടേലിന് പകരം പേസര്‍ മുഹമ്മദ് സിറാജും പ്ലേയിംഗ് ഇലവനിലെത്തി. മലയാളി താരം ദേവ്ദത്ത് പടിക്കലിന് ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല. രണ്ട് പേസര്‍മാരും രവീന്ദ്ര ജഡേജയടക്കം മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്