റാഞ്ചി ടെസ്റ്റില്‍ ഇംഗ്ലണ്ടിന് നിര്‍ണായക ടോസ്, ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം, മലയാളി താരത്തിന് അവസരമില്ല

Published : Feb 23, 2024, 09:15 AM IST
റാഞ്ചി ടെസ്റ്റില്‍ ഇംഗ്ലണ്ടിന് നിര്‍ണായക ടോസ്, ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം, മലയാളി താരത്തിന് അവസരമില്ല

Synopsis

സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ടീമിലെത്തിയ യുവതാരങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നത് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടോസിനുശേഷം വ്യക്തമാക്കി.

റാഞ്ചി: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്നാം ടെസ്റ്റില്‍ കളിച്ച ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചതിനാല്‍ ഇന്ത്യ പേസര്‍ ആകാശ് ദീപിന് ഇന്ന്  ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം നല്‍കി.

മുന്‍ ടെസ്റ്റുകളിലേതുപോലെ സ്ലോ ട്രാക്കാണ് റാഞ്ചിയിലും തയാറാക്കിയിരിക്കുന്നതെങ്കിലും പിച്ചില്‍ കൂടുതല്‍ വിളളലുകളുള്ളതിനാല്‍ തുടക്കം മുതല്‍ സ്പിന്നര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് കരുതുന്നത്. ചില പന്തുകള്‍ മുട്ടിന് താഴെ താഴ്ന്നുവരാനും സാധ്യതയുണ്ടെന്നാണ് പിച്ച് റിപ്പോര്‍ട്ട്.

രഞ്ജി ട്രോഫിയില്‍ കളിക്കാതെ മുങ്ങി നടക്കുന്ന ഇഷാൻ കിഷനും ശ്രേയസ് അയ്യര്‍ക്കുമെതിരെ ഇര്‍ഫാന്‍ പത്താന്‍

മത്സരത്തില്‍ ബൗള്‍ ചെയ്യുമെന്ന് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ടോസ് നേടിയശേഷം വ്യക്തമാക്കി. ഇംഗ്ലണ്ട് ടീമില്‍ കഴിഞ്ഞ മത്സരം കളിച്ച മാര്‍ക്ക് വുഡിന് പകരം ഒലി റോബിന്‍സണ്‍ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ റെഹാന്‍ അഹമ്മദിന് പകരം ഷൊയ്ബ് ബഷീറും സ്പിന്നറായി ടീമിലെത്തി.

സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ടീമിലെത്തിയ യുവതാരങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നത് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടോസിനുശേഷം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും നിരാശപ്പെടുപത്തിയ രജത് പാടീദാര്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തയപ്പോള്‍ മലയാളി താരം ദേവ്ദത്ത് പടിക്കലിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ, ശുഭ്മാൻ ഗിൽ, രജത് പാടിദാർ, സർഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.

.ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ്, ബെൻ ഫോക്സ് , ടോം ഹാർട്‌ലി, ഒലി റോബിൻസൺ, ഷോയിബ് ബഷീർ, ജെയിംസ് ആൻഡേഴ്സൺ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍