ബാസ്ബോള്‍ വിട്ട് ജോ റൂട്ടും ബെന്‍ ഫോക്സും, രണ്ടാം സെഷനില്‍ വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്ത് ഇന്ത്യ

Published : Feb 23, 2024, 02:23 PM IST
ബാസ്ബോള്‍ വിട്ട് ജോ റൂട്ടും ബെന്‍ ഫോക്സും, രണ്ടാം സെഷനില്‍ വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്ത് ഇന്ത്യ

Synopsis

ആദ്യ മൂന്ന് ടെസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായി ക്രീസിലെത്തിയപാടെ അടിച്ചു തകര്‍ക്കാന്‍ നോക്കാതെ പ്രതിരോധത്തിലേക്ക് വലിഞ്ഞ് മോശം പന്തുകളില്‍ മാത്രം റണ്‍സ് കണ്ടെത്താനായിരുന്നു റൂട്ടിന്‍റെ ശ്രമം.

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം സെഷനില്‍ പരമ്പരയില്‍ ഇതുവരെ ഫോമിലാകാത്ത ജോ റൂട്ടും ബെന്‍ ഫോക്സും പിടിച്ചു നിന്നതോടെ വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്ത് ഇന്ത്യ. ലഞ്ചിന് മുമ്പ് അഞ്ച് വിക്കറ്റ് പിഴുത് മുന്‍തൂക്കം സ്വന്തമാക്കിയ ഇന്ത്യക്കെതിരെ ലഞ്ചിനുശേഷം കരുതലോടെ കളിച്ച റൂട്ടും ഫോക്സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലെത്തിച്ചു. ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ട് കൂടുതല്‍ നഷ്ടങ്ങളില്ലാതെ 198 റണ്‍സിലെത്തി. 67 റണ്‍സുമായി റൂട്ടും 28 റണ്‍സോടെ ഫോക്സും ക്രീസില്‍.

ബാസ്ബോള്‍ വിട്ട് റൂട്ട്

ആദ്യ മൂന്ന് ടെസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായി ക്രീസിലെത്തിയപാടെ അടിച്ചു തകര്‍ക്കാന്‍ നോക്കാതെ പ്രതിരോധത്തിലേക്ക് വലിഞ്ഞ് മോശം പന്തുകളില്‍ മാത്രം റണ്‍സ് കണ്ടെത്താനായിരുന്നു റൂട്ടിന്‍റെ ശ്രമം. ഇത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു. ആദ്യ സെഷനില്‍ പിച്ചില്‍ നിന്ന് ലഭിച്ച ആനുകൂല്യം ബൗളര്‍മാര്‍ക്ക് ലഭിക്കാതിരുന്നതോടെ ഇന്ത്യ വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്തു. അപ്രതീക്ഷിതമായി താഴ്ന്നു വരുന്ന പന്തുകളില്‍ മാത്രമായി പിന്നീട് ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ പതിവുതെറ്റിച്ച് ബെന്‍ ഫോക്സും പിടിച്ചു നിന്നതോടെ ഇന്ത്യക്ക് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാനായില്ല. അവസാന സെഷനില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇംഗ്ലണ്ട് മുന്നേറിയാല്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാവും. 154 പന്തുകളിലാണ് ജോ റൂട്ട് 67 റണ്‍സടിച്ചത്. ബെന്‍ ഫോക്സ് ആകട്ടെ 108 പന്തുള്‍ നേരിട്ടാണ് 28 റണ്‍സടിച്ചത്. ഇതിനിടെ മൂന്ന് റിവ്യൂകളും നഷ്ടമാക്കിയ ഇന്ത്യക്ക് ഇനി റിവ്യൂകളൊന്നും ശേഷിക്കുന്നില്ല എന്നതും ഇംഗ്ലണ്ടിന് അനുകൂലമാണ്.

മറ്റൊരു ഇന്ത്യന്‍ താരത്തിനുമില്ലാത്ത നേട്ടം സ്വന്തമാക്കി അശ്വിന്‍, ഇംഗ്ലണ്ടിനെതിരെ 100 വിക്കറ്റും 1000 റണ്‍സും

ആകാശ് ദീപിന്‍റെ ആദ്യസെഷന്‍

നേരത്തെ ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലെത്തിയ ഇംഗ്ലണ്ടിന് തുടക്കത്തിലും ഭാഗ്യം കൂടെ നിന്നു.  ഓപ്പണര്‍ സാക് ക്രോളിയെ നാലാം ഓവറില്‍ ആകാശ് ദീപ് ബൗള്‍ഡാക്കിയെങ്കിലും ഫ്രണ്ട് ഫൂട്ട് നോ ബോളായതിനാല്‍ രക്ഷപ്പെട്ടു. ആദ്യ അഞ്ചോവറില്‍ 18 രണ്‍സ് മാത്രമെടുത്ത ഇംഗ്ലണ്ടിനായി ജീവന്‍ കിട്ടിയ സാക് ക്രോളി ആക്രമണം ഏറ്റെടുത്തു. മുഹമ്മദ് സിറാജിനെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി പറത്തിയ ക്രോളി തൊട്ടടുത്ത പന്തില്‍ സിക്സും പറത്തി 19 റണ്‍സ് അടിച്ചെടുത്തു. ഓപ്പണിംഗ് വിക്കറ്റില്‍ 47 റണ്‍സെടുത്ത ക്രോളി-ഡക്കറ്റ് സഖ്യം ബാസ് ബോള്‍ മോഡിലേക്ക് മാറുന്നതിനിടെ ഡക്കറ്റിനെ(11) മനോഹരമായൊരു പന്തില്‍ വിക്കറ്റിന് പിന്നില്‍ ധ്രുവ് ജുറെലിന്‍റെ കൈകളിലെത്തിച്ച് ആകാശ് ദീപ് ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. അതേ ഓവറില്‍ ഒലി പോപ്പിനെ കൂടി വിക്കറ്റിന് മുന്നില്‍ കുടുക്കി ആകാശ് ദീപ് ഇരട്ട പ്രഹരമേല്‍പ്പിച്ചതോടെ ഇംഗ്ലണ്ട് ഞെട്ടി.

പിന്നീട് ക്രീസിലെത്തിയ ജോ റൂട്ട് ആദ്യം തന്നെ ശക്തമായ എല്‍ബഡബ്ല്യു അപ്പീല്‍ അതിജീവിച്ചു. ആകാശ് ദീപിന്‍റെ പന്തില്‍ റൂട്ട് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെന്ന് കരുതി ഇന്ത്യ റിവ്യു എടുത്തെങ്കിലും രക്ഷപ്പെട്ടു.

എന്നാല്‍ തന്‍റെ തൊട്ടടുത്ത ഓവറില്‍ ആകാശ് ദീപ് പകരം വീട്ടി. നോ ബോളില്‍ ഫോറടിച്ച് തുടങ്ങിയ ക്രോളിയെ അഞ്ചാം പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കി ആകാശ് ദീപ് നേരത്തെ നോ ബോളില്‍ നഷ്ടമായ വിക്കറ്റ് സ്വന്തമാക്കിയതോടെ ഇംഗ്ലണ്ട് 57-3ലേക്ക് വീണു. തുടക്കം മുതല്‍ തകര്‍ത്തടിച്ച ജോണി ബെയര്‍സ്റ്റോയെ അശ്വിനും പിന്നാലെ ബെന്‍ സ്റ്റോക്സിനെ ജഡേജയും വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ 112-5 എന്ന സ്കോറിലാണ് ഇംഗ്ലണ്ട് ആദ്യ സെഷന്‍ അവസാനിപ്പിച്ചത്.ണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി 24 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്