
ഓക്‌ലന്‍ഡ്: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിന് 175 റണ്‍സ് വിജയലക്ഷ്യം. ഓക്‌ലന്‍ഡ് ഈഡന്‍ പാര്‍ക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിനെ നാല് വിക്കറ്റ് നേടിയ ലോക്കി ഫെര്‍ഗൂസണാണ് തകര്‍ത്തത്. 19.5 ഓവറില്‍ ഓസീസ് കൂടാരം കയറുകയായിരുന്നു. ആഡം മില്‍നെ, ബെന്‍ സീര്‍സ്, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. 45 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ത്തിന് മുന്നിലാണ്.
ഡേവിഡ് വാര്‍ണര്‍ക്ക് പകരം സ്റ്റീവ് സ്മിത്തിനെ ഓപ്പണറാക്കിയാണ് ഓസീസ് ഇറങ്ങിയത്. എന്നാല്‍ അവസരം മുതലാക്കാന്‍ സ്മിത്തിന് സാധിച്ചില്ല. ഏഴ് പന്തില്‍ 11 റണ്‍സുമായി താരം മടങ്ങി. ലോക്കിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താര. അപ്പോഴേക്കും സ്‌കോര്‍ബോര്‍ഡില്‍ 32 റണ്‍സുണ്ടായിരുന്നു. മൂന്നാം വിക്കറ്റില്‍ ഹെഡ് - മിച്ചല്‍ മാര്‍ഷ് സഖ്യം 53 റണ്‍സ് കൂട്ടിചേര്‍ത്തു. പവര്‍ പ്ലേ പൂര്‍ത്തിയാവുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് നേടിയിരുന്നു ഓസീസ്.
പിന്നീടുള്ള 14 ഓവറില്‍ 100 റണ്‍സാണ് ഓസീസിനെടുക്കാന്‍ സാധിച്ചത്. കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായി. ഏഴാം ഓവറില്‍ ഹെഡ് മടങ്ങി. 22 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്‌സ്. ഗ്ലെന്‍ മാക്‌സ്‌വെല്‍ (6), മിച്ചല്‍ മാര്‍ഷ് (26) ജോഷ് ഇന്‍ഗ്ലിസ് (5), ടിം ഡേവിഡ് (17), മാത്യു വെയ്ഡ് (1) എന്നിവര്‍ നിരാശപ്പെടുത്തിയത് ഓസീസിന് തിരിച്ചടിയായി.
ഫ്ലൈറ്റിൽ പറന്നിറങ്ങി റെക്കോര്‍ഡിട്ടു! അശ്വിനെ തേടി ചരിത്ര നേട്ടം; പട്ടികയില്‍ ഇതിഹാസങ്ങള്‍ മാത്രം
വാലറ്റത്ത് പാറ്റ് കമ്മിന്‍സിന്റെ (22 പന്തില്‍ 28) ഇന്നിംഗ്‌സ് ഇല്ലായിരുന്നെങ്കില്‍ സന്ദര്‍ശകരുടെ അവസ്ഥ ഇതിലും പരിതപകരമായേനെ. നതാന്‍ എല്ലിസ് (11) പുറത്താവാതെ നിന്നു. 3.5 ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നാല് പേരെ പുറത്താക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!