രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയാല്‍ കോലി ഡബിളടിക്കുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം

By Web TeamFirst Published Feb 10, 2021, 5:11 PM IST
Highlights

ചെന്നൈയിലെ ആദ്യ ടെസ്റ്റിലെ ഇന്ത്യന്‍ തോല്‍വിയില്‍ ടോസാണ് നിര്‍ണായകമായതെന്ന വാദങ്ങള്‍ക്കിടെയാണ് കോലിയെ പിന്തുണച്ച് നെഹ്റ രംഗത്തെത്തിയിരിക്കുന്നത്.

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ഇന്ത്യ ബാറ്റിംഗിനിറങ്ങിയാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി 250 റണ്‍സടിക്കുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്റ. ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 11 ഉം രണ്ടാം ഇന്നിംഗ്സില്‍ 72ഉം റണ്‍സാണ് കോലി നേടിയത്.

ചെന്നൈയിലെ ആദ്യ ടെസ്റ്റിലെ ഇന്ത്യന്‍ തോല്‍വിയില്‍ ടോസാണ് നിര്‍ണായകമായതെന്ന വാദങ്ങള്‍ക്കിടെയാണ് കോലിയെ പിന്തുണച്ച് നെഹ്റ രംഗത്തെത്തിയിരിക്കുന്നത്.

നിങ്ങള്‍ പറയുന്നത് ഒന്നോ രണ്ടോ സെഞ്ചുറികളെക്കുറിച്ചാണ്. പക്ഷെ ഞാന്‍ പറയുന്നത്, രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ഇന്ത്യ ബാറ്റിംഗിനിറങ്ങിയാല്‍ കോലി 250 റണ്‍സെങ്കിലും അടിക്കുമെന്നാണ്. ആദ്യ ടെസ്റ്റില്‍ അശ്വിന്‍ പുറത്തായപ്പോഴെ ഇന്ത്യ തോല്‍ക്കുമെന്ന് കോലിക്ക് അറിയാമായിരുന്നു. എന്നിട്ടും അദ്ദേഹം പന്ത് ഉയര്‍ത്തി അടിക്കാന്‍ മുതിര്‍ന്നില്ലെന്നത് നല്ല കാര്യമാണെന്നും നെഹ്റ പറഞ്ഞു.

ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ കോലി പുറത്തായ പന്തില്‍ ലോകത്തെ ഏത് ബാറ്റ്സ്മാനായാലും പുറത്താവുമായിരുന്നു. കാരണം ആ പന്ത് അത്രയും താഴ്ന്നാണ് വന്നതെന്നും നെഹ്റ പറഞ്ഞു.

click me!