ഐപിഎല്ലിന് മുമ്പ് ആര്‍സിബിയുടെ മാസ്റ്റര്‍പ്ലാന്‍; മുന്‍ ഇന്ത്യന്‍ താരം കോച്ചിംഗ് സംഘത്തിനൊപ്പം

By Web TeamFirst Published Feb 10, 2021, 2:31 PM IST
Highlights

2021 സീസണിന് മുന്നോടിയായിട്ടാണ് നിയമനം. മുന്‍ ന്യൂസിലന്‍ഡ് കോച്ച് മൈക്ക് ഹെസ്സണാണ് ആര്‍സിബി ഡയറക്റ്റര്‍. മുന്‍ ഓസീസ് താരം സൈമണ്‍ കാറ്റിച്ച് പരിശീകനായും ടീമിനൊപ്പമുണ്ട്. .
 

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബാറ്റിങ് കണ്‍സല്‍റ്റന്റായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറിനെ നിയമിച്ചു. 2021 സീസണിന്് മുന്നോടിയായിട്ടാണ് നിയമനം. മുന്‍ ന്യൂസിലന്‍ഡ് കോച്ച് മൈക്ക് ഹെസ്സണാണ് ആര്‍സിബി ഡയറക്റ്റര്‍. മുന്‍ ഓസീസ് താരം സൈമണ്‍ കാറ്റിച്ച് പരിശീകനായും ടീമിനൊപ്പമുണ്ട്. സ്പിന്‍ ബൗളിങ്- ബാറ്റിങ് കോച്ചായി എസ് ശ്രീരാം ആര്‍സിബിയിലുണ്ട്. ഇക്കൂട്ടത്തിലേക്കാണ് ബംഗാറിന്റെ വരവ്. 

2014 മുതല്‍ 2019 ലോകകപ്പ് വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് കോച്ചായിരുന്നു ബംഗാര്‍. എന്നാല്‍ ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ സ്ഥാനമൊഴിയേണ്ടിവന്നു. വിക്രം റാത്തോറാണ് അദ്ദേഹത്തിന് പകരം വന്നത്. നേരത്തെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിങ് പരിശീലകനായും ബംഗാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നാലെ പ്രധാന പരിശീലകനായി ടീമിനൊപ്പം മൂന്ന് വര്‍ഷമുണ്ടായിരുന്നു. 

ഇക്കഴിഞ്ഞ താരലേലത്തില്‍ ആര്‍സിബി 10 താരങ്ങളെ റിലീസ് ചെയ്തിരുന്നു. അതില്‍ അഞ്ച് ഓവര്‍സീസ് താരങ്ങളും ഉള്‍പ്പെടും. പാര്‍ത്ഥിവ് പട്ടേല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. 11 താരങ്ങളെ ആര്‍സിബിക്ക് ടീമിനൊപ്പം ചേര്‍ക്കാം. ഫെബ്രുവരി 18ന് ചെന്നൈയിലാണ് താരലേലം.

click me!