അശ്വിനെ അടുത്ത രണ്ട് ടെസ്റ്റിലും കളിപ്പിക്കണമെന്ന് മൈക്കല്‍ വോണ്‍

By Web TeamFirst Published Aug 29, 2021, 12:55 PM IST
Highlights

8,9,10,11 സ്ഥാനങ്ങളില്‍ ഇന്ത്യക്ക് നാലു മുയല്‍ക്കുഞ്ഞുങ്ങളാണുള്ളത്. ലോര്‍ഡ്‌സില്‍ അവര്‍ രക്ഷപ്പെട്ടു. പക്ഷെ ഹെഡിംഗ്ലിയില്‍ തിരിച്ചടി നേരിട്ടു.അഞ്ച് ടെസ്റ്റ് സെഞ്ചുറിയും 400 വിക്കറ്റും നേടിയിട്ടുള്ള അശ്വിനെ അടുത്ത ടെസ്റ്റിലെങ്കിലും കളിപ്പിക്കാന്‍ ഇന്ത്യ തയാറാവണം. ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ പ്രതിഭകള്‍ ധാരാളമുണ്ട്.

ലീഡ്‌സ്: സ്പിന്നര്‍ ആര്‍ അശ്വിനെ ഇന്ത്യ അടുത്ത രണ്ട് ടെസ്റ്റിലും കളിപ്പിക്കണമെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ ആര്‍ അശ്വിന്‍. മൂന്നും നാലും ടെസ്റ്റ് നടക്കുന്ന ഓവലും മാഞ്ചസ്റ്ററും പരമ്പരാഗതമായി  കൂടുതല്‍ സ്പിന്നിനെ തുണക്കുന്ന പിച്ചുകളാണ്. ഈ സാഹചര്യത്തില്‍ അശ്വിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താതെ ഇന്ത്യ ഇറങ്ങിയാല്‍ അതുകണ്ട് താനൊന്ന് ഞെട്ടുമെന്നും വോണ്‍ പറഞ്ഞു.

നീണ്ട വാലറ്റമാണ് ലീഡ്‌സില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്. ലോര്‍ഡ്‌സില്‍ വാലറ്റം മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ടാണ് ഇന്ത്യ ജയിച്ചത്. എന്നാല്‍ ലീഡ്‌സില്‍ അവര്‍ അമ്പേ പരാജയപ്പെട്ടു. ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്ക് പോസറ്റീവായി ഒന്നുമില്ല. പൂജാര റണ്‍സ് നേടിയെന്നതുകൊണ്ട് അടുത്ത ടെസ്റ്റില്‍ അദ്ദേഹത്തിന് ആത്മവിശ്വാസത്തോടെ ഇറങ്ങാനാവുമെന്ന് മാത്രം. അടുത്ത ടെസ്റ്റില്‍ പൂജാര സ്ഥാനം നിലനിര്‍ത്തും. എന്നാല്‍ അടുത്ത ടെസ്റ്റിലെങ്കിലും അശ്വിനെ കളിപ്പിക്കാന്‍ ഇന്ത്യ തയാറാവണം. കാരണം നാല് വാലറ്റക്കാരെക്കൊണ്ട് എല്ലാ മത്സരങ്ങളിലും ഇറങ്ങാനാവില്ല.

8,9,10,11 സ്ഥാനങ്ങളില്‍ ഇന്ത്യക്ക് നാലു മുയല്‍ക്കുഞ്ഞുങ്ങളാണുള്ളത്. ലോര്‍ഡ്‌സില്‍ അവര്‍ രക്ഷപ്പെട്ടു. പക്ഷെ ഹെഡിംഗ്ലിയില്‍ തിരിച്ചടി നേരിട്ടു.അഞ്ച് ടെസ്റ്റ് സെഞ്ചുറിയും 400 വിക്കറ്റും നേടിയിട്ടുള്ള അശ്വിനെ അടുത്ത ടെസ്റ്റിലെങ്കിലും കളിപ്പിക്കാന്‍ ഇന്ത്യ തയാറാവണം. ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ പ്രതിഭകള്‍ ധാരാളമുണ്ട്.

പരമ്പരാഗതമായി സ്പിന്നിനെ തുണക്കുന്ന ഓവലിലും മാഞ്ചസ്റ്ററിലും ഇന്ത്യ അശ്വിനെ കളിപ്പിച്ചേ മതിയാവു. ഓവലില്‍ ടീം ഷീറ്റില്‍ അശ്വിന്റെ പേരില്ലെങ്കില്‍ ഞാന്‍ എന്തായാലും ഒന്ന് ഞെട്ടുമെന്നുറപ്പാണ്. ഓവലിലെ ആദ്യ സെഷനായിരിക്കും ഇന്ത്യക്ക് നിര്‍ണായകമെന്നും വോണ്‍ പറഞ്ഞു.

click me!