ഒരു ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍റെ വിക്കറ്റ് വീഴ്‌ത്താതെ രക്ഷയില്ല; തുറന്നുസമ്മതിച്ച് ജോ റൂട്ട്

Published : Feb 05, 2021, 10:10 AM ISTUpdated : Feb 05, 2021, 10:18 AM IST
ഒരു ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍റെ വിക്കറ്റ് വീഴ്‌ത്താതെ രക്ഷയില്ല; തുറന്നുസമ്മതിച്ച് ജോ റൂട്ട്

Synopsis

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ രണ്ട് പരമ്പര വിജയങ്ങളിലും നിർണായക പ്രകടനം നടത്തിയത് പുജാരയായിരുന്നു. 

ചെന്നൈ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിന് ഏറ്റവും നിർണായകമാവുക ചേതേശ്വർ പൂജാരയുടെ വിക്കറ്റായിരിക്കുമെന്ന് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. 'അതിശയിപ്പിക്കുന്ന ബാറ്റ്സ്‌മാനാണ് പൂജാര. യോര്‍ക്ക്‌ഷെയറില്‍ പൂജാരയ്‌ക്കൊപ്പം ഒരുമിച്ച് കളിച്ചിരുന്നു. വലിയ സ്‌കോറുകള്‍ കണ്ടെത്തുന്ന, ഏറെ നേരം ക്രീസില്‍ നില്‍ക്കുന്ന പൂജാര എതിരാളികൾക്കെല്ലാം വെല്ലുവിളിയാണ്. പൂജാരയുടെ വിക്കറ്റ് വീഴ്‌ത്തുക ബൗളർമാർക്ക് പ്രയാസമാണ്' എന്നും റൂട്ട് പറഞ്ഞു. 

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ രണ്ട് പരമ്പര വിജയങ്ങളിലും നിർണായക പ്രകടനം നടത്തിയത് പുജാരയായിരുന്നു. കഴിഞ്ഞ മാസം അവസാനിച്ച പരമ്പരയില്‍ പരിക്കിനിടയിലും എട്ട് ഇന്നിംഗ്‌സില്‍ നിന്ന് 271 റണ്‍സ് നേടി. സെഞ്ചുറി ഒന്നുപോലും നേടിയില്ല എങ്കിലും പ്രതിരോധ ഇന്നിംഗ്‌സുകള്‍ കൊണ്ട് ഇന്ത്യയുടെ പരമ്പര ജയത്തില്‍ സജീവമായി താരം. ഇന്ത്യ ചരിത്ര ജയം നേടിയ ഗാബ ടെസ്റ്റില്‍ 211 പന്തില്‍ 56 റണ്‍സ് നേടിയ പൂജാരയുടെ ഡിഫന്‍സ് കയ്യടി വാങ്ങിയിരുന്നു. 

ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയം വേദിയാവുന്ന ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. നായകന്‍ വിരാട് കോലി, പേസര്‍മാരായ ഇശാന്ത് ശര്‍മ്മ, ജസ്‌പ്രീത് ബുമ്ര എന്നിവരുടെ തിരിച്ചുവരവാണ് ഇന്ത്യന്‍ ടീമില്‍ ശ്രദ്ധേയം. മൂന്ന് സ്‌പിന്നർമാരും രണ്ട് പേസര്‍മാരും കളിക്കുന്നു. കുല്‍ദീപ് യാദവിനെ മറികടന്ന് സ്‌പിന്നര്‍ ഷഹ്‌ബാസ് നദീമിന് ഇന്ത്യ അവസരം നല്‍കി. നദീമിന്‍റെ രണ്ടാമത്തെ മാത്രം ടെസ്റ്റ് മത്സരമാണിത്. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, വാഷിംഗ്‌ടണ്‍ സുന്ദര്‍, രവിചന്ദ്ര അശ്വിന്‍, ഇശാന്ത് ശര്‍മ്മ, ജസ്‌പ്രീത് ബുമ്ര, ഷഹ്‌ബാസ് നദീം.

നൂറാം ടെസ്റ്റിന് ജോ റൂട്ട്, ആശംസയുമായി കോലി; ചരിത്രം കുറിക്കാന്‍ ഇശാന്ത് ശര്‍മ്മയും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്