നൂറാം ടെസ്റ്റിന് ജോ റൂട്ട്, ആശംസയുമായി കോലി; ചരിത്രം കുറിക്കാന്‍ ഇശാന്ത് ശര്‍മ്മയും

By Web TeamFirst Published Feb 5, 2021, 8:39 AM IST
Highlights

മുപ്പതുകാരനായ റൂട്ട് 99 ടെസ്റ്റിൽ 49.39 ശരാശരിയിൽ 8249 റൺസ് നേടിയിട്ടുണ്ട്. 254 റൺസാണ് ഉയർന്ന സ്‌കോർ. 

ചെന്നൈ: ഇന്ത്യക്കെതിരെ ഒന്നാം ടെസ്റ്റിന് ഇറങ്ങുമ്പോൾ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ഒരു നാഴിക്കക്കല്ല് പിന്നിടും. റൂട്ടിന്റെ നൂറാം ടെസ്റ്റിനാണ് ചെന്നൈയിൽ തുടക്കമാവുന്നത്. മുപ്പതുകാരനായ റൂട്ട് 99 ടെസ്റ്റിൽ 49.39 ശരാശരിയിൽ 8249 റൺസ് നേടിയിട്ടുണ്ട്. 254 റൺസാണ് ഉയർന്ന സ്‌കോർ. 2012ൽ നാഗ്‌പൂരിൽ ഇന്ത്യക്കെതിരെ ആയിരുന്നു റൂട്ടിന്റെ അരങ്ങേറ്റം. 

ടെസ്റ്റിൽ 100 മത്സരം കളിക്കുന്ന പതിനഞ്ചാമത്തെ ഇംഗ്ലണ്ട് താരമാണ് ജോ റൂട്ട്. നൂറാം ടെസ്റ്റിന് ഇറങ്ങുന്ന റൂട്ടിന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആശംസ അറിയിച്ചു. മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് കോലിയുടെ ആശംസ. 

പരമ്പരയ്‌ക്ക് ഇന്ന് തുടക്കം, ചരിത്രം കുറിക്കാന്‍ ഇശാന്ത്

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാവും. ചെന്നൈയിൽ രാവിലെ ഒൻപതരയ്‌ക്കാണ് കളി തുടങ്ങുക. ഓസ്‌ട്രേലിയക്കെതിരെ നേടിയ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ശ്രീലങ്കയെ തോൽപിച്ചാണ് ഇംഗ്ലണ്ട് എത്തിയിരിക്കുന്നത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ന്യൂസിലൻഡിന്റെ എതിരാളികൾ ആരെന്ന് നിശ്ചയിക്കുന്ന പരമ്പരയാണിത്. 

കര്‍ഷക സമരത്തെക്കുറിച്ച് ടീം മീറ്റിംഗില്‍ ചര്‍ച്ച ചെയ്തുവെന്ന് കോലി

വിരാട് കോലി നയിക്കുന്ന ബാറ്റിംഗ് നിരയാണ് ഇന്ത്യയുടെ കരുത്ത്. ഓസ്‌ട്രേലിയയിൽ മികച്ച പ്രകടനം നടത്തിയ റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി തുടരുമെന്ന് വിരാട് കോലി പറ‌ഞ്ഞു. പതിനെട്ടാം മത്സരത്തിനിറങ്ങുന്ന ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുമ്ര ഇന്ത്യയിൽ കളിക്കുന്ന ആദ്യ ടെസ്റ്റാണിത്. മൂന്ന് വിക്കറ്റ് കൂടി നേടിയാൽ 300 വിക്കറ്റ് ക്ലബിലെത്തുന്ന ആറാമത്തെ ഇന്ത്യൻ ബൗളർ എന്ന നേട്ടം ഇശാന്ത് ശർമ്മക്ക് സ്വന്തമാകും. 

സെവാഗിനെപ്പോലെ അയാളും എതിരാളികളുടെ പേടി സ്വപ്നമാവും; ഇന്ത്യന്‍ യുവതാരത്തെക്കുറിച്ച് മൈക്കല്‍ വോണ്‍

 

click me!