ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മോശം റിവ്യു; റൂട്ടിനെ ട്രോളി വോണും ഹര്‍ഷ ഭോഗ്‌ലെയും

Published : Feb 15, 2021, 08:01 PM IST
ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മോശം റിവ്യു; റൂട്ടിനെ ട്രോളി വോണും ഹര്‍ഷ ഭോഗ്‌ലെയും

Synopsis

അശ്വിനെതിരെ ലോറന്‍സ് എറിഞ്ഞ പന്ത് മിഡില്‍ സ്റ്റംപില്‍ കുത്തി ലെഗ് സ്റ്റംപിന് പുറത്തേക്ക് പോയി. പന്ത് കൈയിലൊതുക്കിയ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സ് ക്യാച്ചിനായി അപ്പീല്‍ ചെയ്യുകയും. അമ്പയര്‍ നോട്ടൗട്ട് വിളിക്കുകയും ചെയ്തു.

ചെന്നൈ: ഇന്ത്യക്കെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് എടുത്ത റിവ്യു തീരുമാനത്തെ കളിയാക്കി ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയും. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിടെ പാര്‍ട്ട് ടൈം ബൗളറായ ഡാനിയേല്‍ ലോറന്‍സിന്‍റെ പന്തില്‍ റൂട്ട് എടുത്ത റിവ്യുവിനെ ചരിത്രത്തിലെ ഏറ്റവും മോശം റിവ്യു എന്നാണ് വോണ്‍ വിശേഷിപ്പിച്ചത്.

അതേസമയം റിവ്യു എടുത്ത റൂട്ടിന്‍റെ തീരുമാനത്തോട് ഈ വര്‍ഷത്തെ റിവ്യു എന്നായിരുന്നു ഭോഗ്‌ലെയുടെ പ്രതികരണം.

അശ്വിനെതിരെ ലോറന്‍സ് എറിഞ്ഞ പന്ത് മിഡില്‍ സ്റ്റംപില്‍ കുത്തി ലെഗ് സ്റ്റംപിന് പുറത്തേക്ക് പോയി. പന്ത് കൈയിലൊതുക്കിയ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സ് ക്യാച്ചിനായി അപ്പീല്‍ ചെയ്യുകയും. അമ്പയര്‍ നോട്ടൗട്ട് വിളിക്കുകയും ചെയ്തു.

പന്ത് ബാറ്റില്‍ കൊണ്ടില്ലെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാവുമെങ്കിലും സ്ലിപ്പില്‍ നിന്ന റൂട്ട്  അമ്പയറുടെ തീരുമാനം ചെയ്തു. റീപ്ലേകളില്‍ പന്ത് ബാറ്റിന്‍റെ തൊട്ടടുത്ത് പോലുമില്ലെന്ന് വ്യക്തമായതോടെ അള്‍ട്രാ എഡ്ജ് പോലും പരിശോധിക്കാതെ തേര്‍ഡ് അമ്പയര്‍ അനില്‍ ചൗധരി നോട്ടൗട്ട് വിളിക്കുകയും ചെയ്തു. തന്‍റെ മണ്ടന്‍ റിവ്യുവില്‍ റൂട്ടിന്‍റെ മുഖത്ത് ജാള്യത വ്യക്തമായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ക്ഷമ കെട്ടു, സെല്‍ഫി വീഡിയോ എടുത്തുകൊണ്ടിരുന്ന ആരാധകന്‍റെ കൈയില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങി ജസ്പ്രീത് ബുമ്ര
'ചാമ്പ്യൻസ്' വൈബില്‍ മുംബൈ ഇന്ത്യൻസ്; ആറാം കിരീടം തന്നെ ലക്ഷ്യം, അടിമുടി ശക്തർ