രോഹിത്തിനും ശ്രേയസിനും പരിക്ക്; ഇന്ത്യക്ക് തിരിച്ചടി

Published : Mar 23, 2021, 09:02 PM IST
രോഹിത്തിനും ശ്രേയസിനും പരിക്ക്; ഇന്ത്യക്ക് തിരിച്ചടി

Synopsis

ഇംഗ്ലണ്ട് ഇന്നിംഗ്സിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റത്. മത്സരത്തിന്‍റെ എട്ടാം ഓവറില്‍ ബൗണ്ടറി തടയാനായി ഡൈവ് ചെയ്ത ശ്രേയസിന്‍റെ തോളിനാണ് പരിക്കേറ്റത്. ഉടന്‍ ഗ്രൗണ്ട് വിട്ട ശ്രേയസിനെ സ്കാനിംഗിന് വിധേയമാക്കും.

പൂനെ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെ ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മക്കും ശ്രേയസ് അയ്യര്‍ക്കും പരിക്ക്. ബാറ്റിംഗിനിടെ മാര്‍ക്ക് വുഡിന്‍റെ പന്ത് കൈമുട്ടില്‍ കൊണ്ട് പരിക്കേറ്റ രോഹിത് ഇംഗ്ലണ്ട് ഇന്നിംഗ്സിനിടെ ഫീല്‍ഡിംഗിനിറങ്ങിയല്ല.

ഇംഗ്ലണ്ട് ഇന്നിംഗ്സിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റത്. മത്സരത്തിന്‍റെ എട്ടാം ഓവറില്‍ ബൗണ്ടറി തടയാനായി ഡൈവ് ചെയ്ത ശ്രേയസിന്‍റെ തോളിനാണ് പരിക്കേറ്റത്. ഉടന്‍ ഗ്രൗണ്ട് വിട്ട ശ്രേയസിനെ സ്കാനിംഗിന് വിധേയമാക്കും. ഇതിനുശേഷമെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമാവു.

ബാറ്റിംഗിനിടെ വലതു കൈമുട്ടില്‍ പന്ത് കൊണ്ട് പരിക്കേറ്റ രോഹിത്തിന് വേദന അനുഭവപ്പെട്ടതിനാലാണ് ഫീല്‍ഡിംഗിന് ഇറങ്ങാതിരുന്നതെന്ന് ബിസിസിഐ പ്രതിനിധ വ്യക്തമാക്കി.

അതിനിടെ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ പരിക്കേറ്റ കൈയുമായി ബാറ്റിംഗിന് ഇറങ്ങി. ഫീല്‍ഡിംഗിനിടെ പന്ത് കൈയില്‍ കൊണ്ട് ചൂണ്ടുവിരലിനും തള്ളവിരലിനും ഇടയില്‍ മുറിവേറ്റ മോര്‍ഗന്‍റെ കൈയില്‍ നാല് തുന്നലുകള്‍ ഇടേണ്ടിവന്നിരുന്നു. കഴുത്തിന് പരിക്കുണ്ടായിരുന്ന മറ്റൊരു ഇംഗ്ലീഷ് താരം സാം ബില്ലിംഗ്സും ബാറ്റിംഗിനിറങ്ങി. ഇരുവര്‍ക്കും ബാറ്റിംഗില്‍ തിളങ്ങാനായില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്
'എന്റെ തമ്പി, അടിപൊളി'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അശ്വിന്‍