
ലഖ്നൗ: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് വേദിയായ ലഖ്നൗ ഏക്‌നാ സ്റ്റേഡിയത്തിലെ പിച്ച് തയാറാക്കിയ ക്യൂറേറ്ററെ ബിസിസിഐ നീക്കിയതായി റിപ്പോര്‍ട്ട്. ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20 മത്സരത്തിനായി പിച്ച് ഒരുക്കിയ ക്യൂറേറ്റര്‍ സുരേന്ദര്‍ കുമാറിനെയാണ് ബിസിസിഐ നീക്കിയതെന്ന് ഇന്ത്യന്‍ എക്സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ ഹോം മത്സരങ്ങള്‍ക്കായി പുതിയ ക്യൂറേറ്റര്‍ക്ക് കീഴിലാവും പിച്ച് ഒരുക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടാം ടി20 മത്സരത്തിന് വേദിയായ ലഖ്നൗവിലെ പിച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മത്സരശേഷം പരസ്യമായി രംഗത്തെത്തിയിരുന്നു. ഞെട്ടിക്കുന്ന വിക്കറ്റായിരുന്നു ലഖ്നൗവിലേതെന്ന് ഹാര്‍ദ്ദിക് മത്സരശേഷം പറഞ്ഞിരുന്നു. നിലവാരമില്ലാത്ത പിച്ചാണ് ലഖ്നൗവിലേതെന്ന് കമന്‍റേറ്ററായ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും തുറന്നടിച്ചു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് മാത്രമടിച്ചപ്പോള്‍ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. സ്പിന്നര്‍മാരെ അമിതമായി തുണച്ച പിച്ചില്‍ നിന്ന് അസാധാരണ ടേണും ബൗണ്‍സുമാണ് ലഭിച്ചത്. പേസര്‍മാര്‍ക്ക് മത്സരത്തില്‍ കാര്യമായ റോളെ ഇല്ലായിരുന്നു. ഇന്ത്യന്‍ ഇന്നിംഗ്സിലെ 18 ഓവറും ന്യൂസിലന്‍ഡ് സ്പിന്നര്‍മാരെക്കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
മത്സരത്തില്‍ ഒറ്റ സിക്സ് പോലും പിറന്നില്ല. ഇരു ഇന്നിംഗ്സിലുമായി ആകെ പിറന്നത് 14 ബൗണ്ടറികള്‍ മാത്രമായിരുന്നു. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും. ഓരോ മത്സരങ്ങള്‍ വിതം ജയിച്ച് ഇരു ടീമുകളും പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്. നാളെ ജയിക്കുന്നവര്‍ക്ക് ടി20 പരമ്പര സ്വന്തമാക്കാം. ഏകദിന പരമ്പര ഇന്ത്യ നേരത്തെ 3-0ന് തൂത്തുവാരിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!