ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20; ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടായേക്കും സാധ്യതാ ഇലവന്‍

By Web TeamFirst Published Jan 29, 2023, 1:21 PM IST
Highlights

ഇവര്‍ക്ക് പകരം ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി എന്നിവരാണ് പകരമെത്തിയത്. എന്നാല്‍ മൂന്ന് പേര്‍ക്കും നേടാനായത് 11 ണ്‍സ് മാത്രമാണ്. വൈസ് ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവ് ആദ്യ ടി20യില്‍ 47 തിളങ്ങിയെങ്കിലും വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചിരുന്നില്ല.

ലഖ്‌നൗ: ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ടി20 മത്സരങ്ങള്‍ക്കിറങ്ങിയത്. എന്നാല്‍ റാഞ്ചിയില്‍ നടന്ന ആദ്യ ടി20യില്‍ പരാജയപ്പെടുകയാണുണ്ടായത്. 21 റണ്‍സിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. ഇന്ന് ലഖ്‌നൗവില്‍ രണ്ടാം ടി20യ്ക്ക് ഇറങ്ങുമ്പോള്‍ പരമ്പരയില്‍ ഒപ്പമെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. സീനിയല്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. 

ഇവര്‍ക്ക് പകരം ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി എന്നിവരാണ് പകരമെത്തിയത്. എന്നാല്‍ മൂന്ന് പേര്‍ക്കും നേടാനായത് 11 ണ്‍സ് മാത്രമാണ്. വൈസ് ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവ് ആദ്യ ടി20യില്‍ 47 തിളങ്ങിയെങ്കിലും വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചിരുന്നില്ല. ഹാര്‍ദിക് പാണ്ഡ്യക്കും ഫോമിലെത്താന്‍ സാധിച്ചിരുന്നില്ല. ബാറ്റിംഗ് നിര പരാജയപ്പെട്ട സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന രണ്ടാം ടി20ക്കുള്ള ടീമില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ദീര്‍ഘനാളുകള്‍ക്ക് ശേഷം ടീമിലെത്തിയ പൃഥ്വി ഷായെ ആദ്യ ടി20യില്‍ കളിപ്പിച്ചിരുന്നില്ല. റാഞ്ചിയില്‍ ഓപ്പണര്‍മാര്‍ പരാജയപ്പെട്ടെങ്കിലും ടീമില്‍ മാറ്റം വരുത്താന്‍ സാധ്യത കുറവാണ്. ത്രിപാഠിക്ക് ഒരവസരം കൂടി നല്‍കിയേക്കും. മധ്യനിരയില്‍ സൂര്യയും ഹാര്‍ദിക്കിനേയും മാറ്റില്ലെന്ന് ഉറപ്പിക്കാം. ആദ്യ ടി20യില്‍ 28 പന്തില്‍ 50 നേടിയ വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയത്. ബൗളിംഗിലും ഫീല്‍ഡിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത സുന്ദര്‍ ടീമില്‍ തുടരും.

സ്പിന്നറായി കുല്‍ദീപ് യാദവ് ടീമില്‍ തുടരും. എന്നാല്‍ പേസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. നാല് ഓവറില്‍ 50ല്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയ അര്‍ഷ്ദീപ് സിംഗിനെ ഒഴിവാക്കാനാണ് സാധ്യത. മുകേഷ് കുമാര്‍ അരങ്ങേറിയേക്കും. ഉമ്രാന്‍ മാലിക്കും ശിവം മാവിയും ടീമില്‍ തുടരും. 

ഇന്ത്യ സാധ്യതാ ഇലവന്‍: ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം മാവി, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാര്‍.

അണ്ടര്‍ 19 വനിതാ ലോകകപ്പ്: കിരീടം തേടി ഇന്ത്യന്‍ നിര ഇന്ന് ഇംഗ്ലണ്ടിനെതിരെ

click me!